കുവൈറ്റ് സിറ്റി : തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താന്‍ മിന്നൽ പരിശോധനയുമായി കുവൈറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് പരിശോധന നടത്തുന്നത്. ഹവല്ലിയില്‍ അപ്രീതിക്ഷിതമായി നടത്തിയ പരിശോധനയില്‍ 35 നിയമലംഘകരെയാണ് അറസ്റ്റ് ചെയ്തത്.
Read Also : ദുബായിൽ കനത്ത മഴയും പൊടിക്കാറ്റും : വീഡിയോ കാണാം
1885 ജോബ് ടൈറ്റിലുകളാണ് തൊഴില്‍ മന്ത്രാലയത്തില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ടെക്നീഷ്യന്, പരിശീലകന്, സൂപ്പര്‍വൈസര്‍, ഷെഫ്, ചിത്രകാരന്, റഫറി തുടങ്ങിയ തൊഴിലുകള്‍ക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഡിപ്ലോമയാണ്. യന്ത്രസാമഗ്രികളുടെ ഓപറേറ്റര്‍മാര്‍, സെയില്സ്മാന് തുടങ്ങിയവര്‍ക്ക് ഇന്റര്‍മീഡിയറ്റ് സര്‍ട്ടിഫിക്കറ്റ് വേണം. ഡയറക്ടര്‍, എന്‍ജിനീയര്‍, ഡോക്ടര്‍, നഴ്സ്, കാലാവസ്ഥ ശാസ്ത്രജ്ഞന്, ജനറല്‍ ഫിസിഷ്യന്‍, ജിയോളജിസ്റ്റ്, ഇന്‍സ്ട്രക്ടര്‍, അധ്യാപകര്‍, ഗണിതശാസ്ത്രജ്ഞര്‍, സ്റ്റാറ്റിസ്റ്റീഷ്യന്, മാധ്യമമേഖലയിലെ വിദഗ്ധ തൊഴിലുകള്‍ തുടങ്ങിയവക്ക് ബിരുദത്തില്‍ കുറയാത്ത അക്കാദമിക യോഗ്യതയുണ്ടാകണം.
പുതിയ നിയമങ്ങള്‍ അനുസരിച്ച് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ വിദ്യാഭ്യാസയോഗ്യത പരിശോധിക്കും. അതത് തൊഴിലുകള്‍ക്ക് നിഷ്കര്‍ഷിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കില്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത് ഒരേപോലെ ബാധകമാണ്.
Post Your Comments