പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്‌നം. സുഖകരമായ ഉറക്കം മനസിനും ശരീരത്തിനും ഏറെ ആവശ്യമുള്ള ഒന്നാണ്. ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ നോക്കാം.
☛ കിടക്കുന്നതിന് മുന്‍പ് കുറച്ച് പഞ്ചസാരയും ഉപ്പും കലര്‍ത്തി അല്‍പ്പം വെള്ളം കുടിക്കുക. ഇത് സമ്മര്‍ദ്ദം കുറച്ച് വേഗം ഉറക്കം കിട്ടാന്‍ സഹായിക്കുന്നു.
☛ കിടക്കുന്നതിന് മുന്‍പ് പുസ്തകങ്ങള്‍ വായിക്കുക, പാട്ടുകള്‍ കേള്‍ക്കുക.
☛ രാത്രി കിടക്കുന്നതിന് മുന്‍പ് അധികം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെയുള്ള മൂത്രശങ്ക ഉറക്കം കളയും.
Read Also:- ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണം: ടാറ്റയും എയർബസ്സും കരാർ ഒപ്പിട്ടു
☛ പകല്‍ സമയത്ത് മാത്രം വെള്ളം നന്നായി കുടിക്കുക. പകല്‍ സമയത്ത് ചെയ്യുന്ന വ്യായാമം രാത്രി ഉറക്കം സുഖകരമാക്കും
☛ കിടക്കുന്നതിന് മുന്‍പ് ഇളം ചൂടുവെള്ളത്തില്‍ കുളിക്കുക. ഇത് ഉറക്കം ലഭിക്കാന്‍ സഹായിക്കും.
Post Your Comments