Latest NewsNewsIndiaBusiness

ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് നിർമ്മാണം: ടാറ്റയും എയർബസ്സും കരാർ ഒപ്പിട്ടു

ദില്ലി: ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമ്മിക്കാനുള്ള കരാറിൽ ടാറ്റയും എയർബസ്സും ഒപ്പിട്ടു. ഡിഫൻസ് മാനുഫാക്ചറിംഗിൽ സ്വകാര്യ മേഖലയ്ക്ക് കൂടി സ്വാധീനം നൽകാനുള്ള നയത്തിന്റെ ഭാഗമായാണ് ഈ കരാർ. 22000 കോടി രൂപയുടേതാണ് കരാർ. കരാർപ്രകാരം നിർമ്മിക്കേണ്ട 56 സി 295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ 40 എണ്ണവും ഇന്ത്യയിൽ തന്നെ നിർമ്മിക്കണമെന്നാണ് ചട്ടം. ഇതിനായുള്ള നിർമ്മാണശാലകൾക്ക് ഹൈദരാബാദിലും ബാംഗ്ലൂരിലും ഗുജറാത്തിലും ഉത്തർപ്രദേശിലും സ്ഥലം പരിഗണനയിലുണ്ട്.

2012 മുതലാണ് 22,000 കോടി രൂപയുടെ ഈ കരാർ. എന്നാൽ എയർബസ് ഒഴികെ മറ്റെല്ലാ കമ്പനികളും കരാർ സ്വീകരിക്കാതെ പിൻമാറുകയായിരുന്നു. പല കമ്പനികളും കേന്ദ്രസർക്കാരിന് പല ഓഫറുകൾ നൽകിയെങ്കിലും പ്രതിരോധമന്ത്രാലയം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതോടെയാണ് എയർബസിന് കരാർ കിട്ടിയത്.

Read Also:- ഒരുമിച്ച് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍..

തദ്ദേശീയമായി വിമാനങ്ങൾ നിർമ്മിക്കാനുള്ള കരാറിലാണ് ടാറ്റയും എയർബസ്സും ഒപ്പുവെച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ പ്രതിരോധസേനയ്ക്ക് വേണ്ടി പോർവിമാനങ്ങൾ നിർമ്മിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടവും ടാറ്റയ്ക്ക് സ്വന്തമാകുമെന്നാണ് റിപ്പോർട്ടുകൾ. ദേശീയതയ്ക്ക് വളരെ പ്രാധാന്യം നൽകുന്ന ടാറ്റയെ പോലൊരു കമ്പനിക്ക് അഭിമാനിക്കാൻ കിട്ടിയ ഏറ്റവും വലിയ അവസരങ്ങളിലൊന്നായാണ് ഇതിനെ നോക്കിക്കാണുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button