Latest NewsNewsBahrainInternationalGulf

18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകും: അനുമതി നൽകി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

മനാമ: ബഹ്‌റൈനിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് നൽകും. ബഹ്റൈൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആസ്ട്രസെനെക (കോവിഷീൽഡ്), ഫൈസർ ബയോഎൻടെക്, സ്പുട്‌നിക് V എന്നീ വാക്‌സിനുകളുടെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ഈ വാക്‌സിനുകളെടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ ബയോഎൻടെക്, അല്ലെങ്കിൽ ആദ്യ ഘട്ടത്തിൽ സ്വീകരിച്ച വാക്‌സിൻ എന്നിവയിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്ഥാന് : സ്‌നേഹ ദുബൈ

ഇതിന് പുറമെ, രണ്ടാം ഡോസ് സിനോഫാം വാക്‌സിനെടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയ രാജ്യത്തെ 18 മുതൽ 39 വയസ് വരെ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിക്കാം. നേരത്തെ രണ്ടാം ഡോസെടുത്ത് ആറ് മാസത്തിന് ശേഷമാണ് ഈ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകുമെന്ന് അറിയിച്ചിരുന്നത്. ഒരു ഡോസ് ഫൈസർ വാക്‌സിനെടുത്തവരും, കോവിഡ് രോഗമുക്തരായവരുമായവർക്ക് ഫൈസർ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർക്ക് രോഗബാധിതരായ തീയതി മുതൽ മൂന്ന് മാസത്തിന് ശേഷം രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാവുന്നതാണ്. ഇവർക്ക് രോഗബാധിതരായ തീയതി മുതൽ 12 മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകുമെന്നും അധികൃതർ വിശദമാക്കിയിട്ടുണ്ട്.

Read Also: നോക്കുകൂലി സംഭവം ശ്രദ്ധയില്‍ പെട്ടിട്ടില്ല, സര്‍ക്കാരിന്റേത് വ്യവസായങ്ങള്‍ക്ക് അനുകൂല നിലപാട്: ശിവൻകുട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button