ErnakulamNattuvarthaLatest NewsKeralaNews

ഇങ്ങിനെയുള്ള മനുഷ്യർക്ക് ഇവിടെ മരണാനന്തര ബഹുമതികൾ വല്ലതുമുണ്ടോ? വൈറൽ കുറിപ്പ്

വർഗ്ഗീയത വല്ലാതെ കിടന്ന് തലച്ചോറിൽ തിളക്കുമ്പോൾ നേവിസിനെ പോലെയുള്ള മനുഷ്യരുടെ മുഖം ഓർമ്മിക്കുക

കൊച്ചി: അവയവദാനത്തിലൂടെ ഏഴുപേർക്ക് പുതിയ ജീവിതം നൽകിയ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ചാണ് നേവിസിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

ഏഴ് പേർക്ക് ജീവിക്കാൻ അവസരം നൽകി നേവിസ് യാത്രയാഎന്നും ഇങ്ങിനെയുള്ള മനുഷ്യർക്ക് ഇവിടെ മരണാനന്തര ബഹുമതികൾ വല്ലതുമുണ്ടോ? എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ജാതി, മത, രാഷ്ട്രിയ വ്യത്യാസമില്ലാതെ നേവിസിന്റെ അവയവങ്ങൾ ഈ ഭൂമിയിൽ ഇനിയും ജീവിക്കുമെന്നും വർഗ്ഗീയത വല്ലാതെ തലച്ചോറിൽ കിടന്ന് തിളക്കുമ്പോൾ നേവിസിനെ പോലെയുള്ള മനുഷ്യരുടെ മുഖം ഓർമ്മിക്കണമെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

ഏഴ് പേർക്ക് ജീവിക്കാൻ അവസരം നൽകി നേവിസ് യാത്രയായി…ഇങ്ങിനെയുള്ള മനുഷ്യർക്ക് ഇവിടെ മരണാനന്തര ബഹുമതികൾ വല്ലതുമുണ്ടോ?..അറിയില്ല…എന്തായാലും ജാതി,മത,രാഷ്ട്രിയ വ്യത്യാസമില്ലാതെ നേവിസിന്റെ അവയവങ്ങൾ ഈ ഭൂമിയിൽ ഇനിയും ജീവിക്കും…വർഗ്ഗീയത വല്ലാതെ കിടന്ന് തലച്ചോറിൽ തിളക്കുമ്പോൾ നേവിസിനെ പോലെയുള്ള മനുഷ്യരുടെ മുഖം ഓർമ്മിക്കുക…നേവിസ്..ഹൃദയം നിറഞ്ഞ കൂപ്പുകൈ.

shortlink

Related Articles

Post Your Comments

Related Articles


Back to top button