കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയും കൈവെട്ടുന്നതടക്കമുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് വ്യക്തമാക്കി താലിബാൻ സ്ഥാപകനേതാക്കളിൽ ഒരാളായ മുല്ലാ നൂറുദ്ദീൻ തുറാബി. തങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടെന്നും അസോസിയേറ്റ് പ്രസ്സിന് നൽകിയ അഭിമുഖത്തിൽ തുറാബി വ്യക്തമാക്കി.
‘സ്റ്റേഡിയത്തിലെ ശിക്ഷകളുടെ പേരില്‍ എല്ലാവരും ഞങ്ങളെ വിമർശിച്ചു. പക്ഷേ അവരുടെ നിയമങ്ങളെക്കുറിച്ചും അവരുടെ ശിക്ഷകളെക്കുറിച്ചും ഞങ്ങൾ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ നിയമങ്ങൾ എന്തായിരിക്കണമെന്ന് ആരും ഞങ്ങളോട് പറയേണ്ടതില്ല. ഞങ്ങൾ ഇസ്ലാമിനെ പിന്തുടരും, ഖുറാന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ നിയമങ്ങൾ ഉണ്ടാക്കും.’ തുറാബി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ നിയമങ്ങളുടെ അടിസ്ഥാനം ഖുറാനായിരിക്കുമെന്നും
സ്ത്രീകൾ ഉൾപ്പെടെയുള്ള ജഡ്ജിമാർ കേസുകളിൽ വിധി പറയുമെന്നും തുറാബി പറയുന്നു. കൈകൾ വെട്ടിമാറ്റുന്ന തരത്തിലുള്ള ശിക്ഷ വളരെ അത്യാവശ്യമാണെന്ന് തുറാബി പ്രഖ്യാപിച്ചു. ശിക്ഷകൾ പരസ്യമായി നടപ്പാക്കുമോ എന്ന കാര്യം കാബിനറ്റ് പഠിക്കുകയാണ് എന്നും പഠിച്ച ശേഷം നയം രൂപീകരിക്കുമെന്നും തുറാബി വ്യക്തമാക്കി. ശിക്ഷാവിധികള്‍ പരസ്യമായിട്ടാണ് നടപ്പിലാക്കുകയാണെങ്കിൽ അതിന്റെ ദൃശ്യം പകര്‍ത്തി ആളുകളിലേക്കെത്തിക്കാന്‍ അനുവദിക്കുമെന്നും തുറാബി കൂട്ടിച്ചേർത്തു.
Post Your Comments