കണ്ണൂർ: പയ്യന്നൂര്‍ വെള്ളൂരിൽ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍തൃപിതാവ് അറസ്റ്റില്‍. ആത്മഹത്യ ചെയ്ത സുനിഷയുടെ ഭര്‍ത്താവ് വിജീഷിന്റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Also Read:ഓൺലൈനിൽ പണം സമ്പാദിക്കാനുള്ള മികച്ച മൊബൈൽ ആപ്ലിക്കേഷനുകൾ
അതേസമയം, വിജീഷിന്റെ മാതാവ് പൊന്നു ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നേടി. സുനിതയുടെ ഭർത്താവ് വിജീഷിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 29നാണ് വിജീഷിന്റെ ഭാര്യ സുനിഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെയും വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു.
തന്നെ വിജീഷും വീട്ടുകാരും സ്ഥിരമായി മർദ്ധിക്കുന്നുണ്ടെന്ന് സുനിഷ പറയുന്നതിന്റെ ശബ്ദരേഖ ആയിരുന്നു പുറത്തുവന്നത്. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്നുണ്ട്. ഭര്‍തൃ വീട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്നും ശബ്ദരേഖയില്‍ പറഞ്ഞിരുന്നു. ഒന്നര വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments