കോട്ടയം: താഴത്തങ്ങാടി ഇമാം ശംസുദ്ദീന്‍ മന്നാനിയുമായി കൂടിക്കാഴ്ച നടത്തി സഹകരണമന്ത്രി വി.എന്‍ വാസവന്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇമാം രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി വി.എന്‍ വാസവന് താഴത്തങ്ങാടി പള്ളിയില്‍ എത്തി ഇമാമിനെ കണ്ടത്. മന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ തങ്ങള്‍ക്കുണ്ടായ വേദന മന്ത്രിയോട് പങ്കുവച്ചെന്ന് ഇമാം ശംസുദ്ദീന്‍ മന്നാനി പറഞ്ഞു.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി പാല ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിന് ശേഷം ബിഷപ്പ് നല്ല പാണ്ഡിത്യമുള്ളയാളാണെന്നും അദ്ദേഹത്തിന്റെ പ്രസംഗം അടഞ്ഞ അധ്യായമാണെന്നും മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ പ്രതികരണത്തില്‍ ഇമാം രംഗത്തു വരികയായിരുന്നു. അതേസമയം മന്ത്രി ബിഷപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കാണാന്‍ പോയതാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
Post Your Comments