ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയ്ക്കകത്തും പുറത്തും ആരാധകരാണ്. അദ്ദേഹത്തിന്റെ ശക്തമായ തീരുമാനവും നിയമം നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഡ്യവുമാണ് മോദിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഇപ്പോള്‍ മോദിയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുന്നത് മുന്‍ ഇംഗ്‌ളണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണാണ്. മറ്റ് രാഷ്ട്രനേതാക്കന്മാര്‍ മോദിയെ കണ്ട് പഠിക്കണമെന്നാണ് കെവിന്‍ പീറ്റേഴ്‌സണിന്റെ അഭിപ്രായം.
Read Also : ഗുലാബി മീനാകാരി ചെസും കപ്പലും, ബുദ്ധപ്രതിമയും: ലോകനേതാക്കള്‍ക്ക് സമ്മാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി
അസാമിലെ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് മോദി എടുത്ത നിലപാടുകളെ പുകഴ്ത്തിയാണ് പീറ്റേഴ്‌സണ്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗം ഇന്ത്യയുടെ അഭിമാനമാണെന്നും അവയെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും മോദി പറഞ്ഞിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍ എന്ന് മോദിയെ വിശേഷിപ്പിച്ച പീറ്റേഴ്‌സണ്‍ മറ്റ് ലോകരാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട് പഠിക്കണമെന്ന് അഭിപ്രായപ്പെട്ടു.
അസാമില്‍ കാണ്ടാമൃഗത്തെ വേട്ടയാടുന്നതിനെതിരെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ച കാണ്ടാമൃഗത്തിന്റെ 2479 കൊമ്പുകള്‍ കത്തിച്ച് കാണ്ടാമൃഗ വേട്ടയ്‌ക്കെതിരെ അസാം ജനത പ്രതിജ്ഞ എടുത്തിരുന്നു.
Post Your Comments