COVID 19Latest NewsNewsIndia

മറ്റൊരു രാജ്യവും ചെയ്യില്ല:കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ കേന്ദ്രത്തെ പുകഴ്ത്തി സുപ്രീംകോടതി

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതികൂല സാഹചര്യത്തിലും കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് സുപ്രീംകോടതി. മറ്റൊരു രാജ്യത്തിനും ചെയ്യാനാവാത്തത് ഇന്ത്യ ചെയ്തെന്ന് ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.

കോവിഡ് മൂലം ആത്മഹത്യചെയ്തവരെ വരെയും ഉള്‍പ്പെടുത്തി ധനസഹായം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തുഷ്ടരാണെന്നും ഇത് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുമെന്നും ജസ്റ്റിസ് ഷാ പറഞ്ഞു. കൊവിഡ് മരണത്തിന്റെ നഷ്ടം നികത്താന്‍ നമുക്കാവില്ല. എന്നാല്‍ ചിലതെങ്കിലും ചെയ്യാനാവുമെന്ന് സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

അതേസമയം കേന്ദ്ര തീരുമാനം തിരുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയെങ്കിലും സഹായമായി നല്‍കണമെന്ന് അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button