Latest NewsKeralaNewsPrathikarana VedhiReader's Corner

‘മന്ത്രിയപ്പൂപ്പനെ’ ചുട്ടെടുക്കുന്നതിനെ വിമർശിച്ചതിനു അടവെച്ച് വിരിയിച്ച വെട്ടുകിളികളുടെ പുവർ പെർഫോമൻസ്: ജോഷിന

സ്വന്തം പാർട്ടിയിലെ പുരുഷന്മാർ തന്നെ സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പം ഡിസ്കസ്സ് ചെയ്തറിഞ്ഞപ്പോൾ മിണ്ടാതെയിരുന്നവർ

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  യുകെജി  വിദ്യാർത്ഥിയുമായി സംസാരിച്ചപ്പോൾ തന്നെ മന്ത്രിയപ്പൂപ്പൻ എന്ന് വിളിച്ചാൽ  മതിയെന്ന് പറഞ്ഞ സംഭവം  സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ച ജോഷിന രാമകൃഷ്ണനു നേരെ സൈബർ ആക്രമണം. തനിക്ക് നേരെയുയരുന്ന വിമർശനങ്ങൾക്ക് അതെ നാണയത്തിൽ മറുപടി നൽകി എത്തിയിരിക്കുകയാണ് ജോഷിന.

read also: ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച ഗ്രാമവാസിയുടെ നെഞ്ചില്‍ ചവിട്ടിയ ഫോട്ടോഗ്രാഫറെ അറസ്റ്റ് ചെയ്തു

പോസ്റ്റ് പൂർണ്ണ രൂപം

ആരാണിവൾ?! കസിൻസിനൊപ്പം കണ്ണൂരിലെ കള്ളുഷാപ്പിൽ പോകുന്നവൾ. കെട്ടിയവനെ വീട്ടിലെത്തുന്ന നിമിഷം തന്നെ ഓടിച്ചിട്ട് ഉമ്മ വെയ്ക്കുന്നവൾ. അടുത്തതായി പുതിയ ട്രെന്റിങ് ഐറ്റം കൂടി അവതരിപ്പിക്കൂ ഗയ്സ്, ഷോർട്ട്സിടുന്നവൾ.?? .സത്യത്തിൽ ആൺലീഗിനെ അപ്പാടെ മലർത്തിയടിക്കും ഈ അന്തംകമ്മി കാലാൾ വെട്ടുകിളിക്കൂട്ടം വ്യക്തിഹത്യയിലും സ്ത്രീവിരുദ്ധപരാമർശങ്ങളിലും. കൂടെയുള്ള ചില സ്ത്രീകളോ.. സ്ത്രീവിരുദ്ധതയുടെ ഏതറ്റവും ആണുങ്ങളുടെ കൂടെ നാണമില്ലാതെ പോകുന്നവർ. സ്വന്തം പാർട്ടിയിലെ പുരുഷന്മാർ തന്നെ സ്ത്രീകളുടെ മാറിടത്തിന്റെ വലുപ്പം ഡിസ്കസ്സ് ചെയ്തറിഞ്ഞപ്പോൾ മിണ്ടാതെയിരുന്നവർ ( കൂട്ടത്തിലെ ചില മിടുക്കികൾ മാത്രം മിണ്ടിയപ്പോൾ, ചത്തപോലെ കിടന്നവർ)

അന്തസ്സില്ലാത്ത എന്തൊരു അറുബോറൻ ചീളുകൾ!! ഒരു മറുപടി പോലും തിരിച്ച് കൊടുക്കാൻ തോന്നാത്തത്ര ‘പ്രെഡിക്റ്റീവ് പാറ്റേൺ ബിഹേവിയർ’ കാട്ടുന്ന വെട്ടുകിളിക്കൂട്ടം.
(ഇൻബോക്സിൽ വന്ന് എനിക്കെതിരെ നടക്കുന്ന ‘സ്വഭാവഹത്യ’ അറിയിച്ചുകൊണ്ടിരിക്കുന്ന സുഹൃത്തുക്കളെ acknowledge ചെയ്യാൻ മാത്രം ഇതിവിടെ. ഇൻബോക്സിൽ മറുപടി തരാൻ ജോലിയ്ക്കിടെ പറ്റുന്നുനില്ല.People, I am alright. Thanks for letting me know what has been going on. Please do ignore. )

ബൈദവേ ഈ അറുചീളുകേസുകൾക്ക് എന്നെ ഓൺലൈനിൽ ‘ഇരയായി’ ഫീലു ചെയ്യിക്കണമെങ്കിൽ ഇച്ചിരി നന്നായി കഷ്ടപ്പെടേണ്ടി വരും. ‘ മന്ത്രിയപ്പൂപ്പനെ’ ചുട്ടെടുക്കുന്നതിനെ വിമർശിച്ചതിനാണ് അടവെച്ച് വിരിയിച്ച വെട്ടുകിളികളുടെ ഈ പുവർ പെർഫോമൻസ്!

https://www.facebook.com/joshinaa/posts/10159433039103399

shortlink

Related Articles

Post Your Comments

Related Articles


Back to top button