കൊല്ലം: കാരണമില്ലാതെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രവാസി ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അന്‍സിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സുബിന പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊല്ലം ചിതറയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ഒരുകാരണവും ഇല്ലാതെ സുബിനയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറിയശേഷം നിലത്ത് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. നിലവിളികേട്ട് എത്തിയ അന്‍സിലിന്റെ ബന്ധുക്കള്‍ തടയാന്‍ ശ്രമിച്ചെങ്കിലും മര്‍ദ്ദനം തുടര്‍ന്നു. കുട്ടികള്‍ ബഹളം വച്ചതിനിടയില്‍ സുബിന അടുത്ത ബന്ധുവിലേക്ക് ഓടികയറി രക്ഷപ്പെടുകയായിരുന്നു.
പ്രവാസിയായ അന്‍സില്‍ മാസങ്ങള്‍ക്ക് മുമ്പാണ് നാട്ടില്‍ എത്തിയത്. പ്രതിക്കെതിരെ ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പത്ത് വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments