
കോട്ടയം: കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശങ്ങളുമായി ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജ്. മഠത്തിലെ കുറുബാനക്കിടെ വൈദികന്‍ നടത്തിയ പാരമര്‍ശങ്ങള്‍ക്കെതിരെ കന്യാസ്ത്രീകള്‍ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയതിൽ പ്രതികരിച്ചായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍ ആണ് പോലും, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ എന്നായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം.
‘അവളുമാരുടെ പണി എന്താണെന്ന് അറിയില്ലെ, കന്യാസ്ത്രീകള്‍, ഉടുപ്പൂരിയേച്ച് പോണ്ടെ ഇവളുമാരൊക്കെ, വെടക്ക്, ഇതില്‍ കൂടുതല്‍ ഞാനൊന്നും പറയുന്നില്ല. ആരെയും അപമാനിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ കുര്‍ബാനയ്ക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയതിനെതിരെ മാധ്യമങ്ങളിലൂടെ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Post Your Comments