മലപ്പുറം: മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ കൂടുതല്‍ സ്ഥലങ്ങളില്‍ ‘സാര്‍’ വിളി ഒഴിവാക്കുന്നു. സാര്‍ എന്ന അഭിസംബോധനയും ഒഴിവാക്കും. പാലക്കാട്ട് മാത്തൂര്‍, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍ക്ക് പിന്നാലെ മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗ് പ്രതിനിധികള്‍ പ്രസിഡന്‌റുമാരായുള്ള 60 ഗ്രാമ പഞ്ചായത്തുകളിലും ഇനി ‘സാര്‍’ വിളി വേണ്ടെന്ന് തീരുമാനിച്ചു.
Also Read: 15കാരിയെ ബലാത്സംഗത്തിനിരയാക്കിയത് 33 പേര്‍: സംഭവത്തിന് പിന്നിൽ ഇരയുടെ ആണ്‍സുഹൃത്ത്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് ലീഗ് ജനറല്‍ ബോഡി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇനി ഓരോ ഭരണസമിതിയും യോഗം ചേര്‍ന്നും ജീവനക്കാരുടെ യോഗം വിളിച്ചും ഈ കാര്യം ചര്‍ച്ച ചെയ്തു തീരുമാനം നടപ്പിലാക്കും. സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡന്റുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ആദ്യമാണ്. ഒറ്റപ്പെട്ട ചില പഞ്ചായത്തുകള്‍ മാത്രമാണ് ഇതിന് മുൻപ് ഇങ്ങിനെയൊരു തീരുമാനം എടുത്തിട്ടുള്ളു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:- ‘പഞ്ചായത്ത് ഭരണസമിതികളും ഭാരവാഹികളും യജമാനന്‍മാരും പൊതുജനങ്ങള്‍ അവരുടെ ദാസന്മാരും എന്ന സങ്കല്‍പത്തില്‍ നിന്നാണ് അപേക്ഷകളിലും അഭിസംബോധനകളിലും ‘സര്‍ ‘ കടന്നുവന്നിരുന്നത്. ബ്രിടീഷ് ഭരണകാലത്ത് തുടങ്ങിവച്ച ഇത്തരം കീഴ്വഴക്കങ്ങള്‍ ഇത്രയും നാള്‍ അതുപോലെ തുടരുകയായിരുന്നു. യഥാര്‍ഥത്തില്‍ യജമാനന്മാര്‍ ജനങ്ങളാണെന്ന ജനാധിപത്യ ബോധമാണ് വളരെ വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്’.
Post Your Comments