കുവൈത്ത് സിറ്റി : കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കി. കോവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ 122 ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്കാണ് ധനസഹായം നല്‍കിയത്.
ജൂലൈ 28ന് എംബസിയില്‍ നടന്ന ഒാപണ്‍ ഹൗസിലാണ് അംബാസഡര്‍ സഹായം പ്രഖ്യാപിച്ചത്. എംബസിയിലെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ കേസുകളും പരിശോധിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച 560ലേറെ ഇന്ത്യക്കാരുടെ ഫയലുകള്‍ പഠിക്കുന്നത് ഭാരിച്ച പണിയാണ്. അര്‍ഹരായവര്‍ക്ക് തന്നെയാണ് സഹായം ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതിനാല്‍ സൂക്ഷ്മതയോടെയാണ് അധികൃതര്‍ അന്വേഷണം നടത്തുന്നത്.
ഇന്ത്യന്‍ കമ്യൂണിറ്റി ഗ്രൂപ്പിന്റെ സഹായത്തോടെ ഒരുലക്ഷം രൂപ വീതമാണ് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് എത്തിച്ചത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഏറെ ശ്ലാഘനീയമാണെന്നും അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു.
120 ദീനാറില്‍ കുറവ് ശമ്പളം ഉണ്ടായിരുന്ന കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ഇന്ത്യക്കാരുടെയും ആശ്രിതര്‍ക്ക് സഹായം ലഭ്യമാക്കും. ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് മാത്രമല്ല, 120 ദീനാറില്‍ കുറവ് ശമ്ബളമുള്ള കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍പേര്‍ക്കും സഹായം ലഭിക്കും.
Post Your Comments