Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: സന്ദർശകരെ സ്വീകരിക്കാനൊരുങ്ങി ഇന്ത്യൻ പവലിയൻ

ദുബായ്: സന്ദർശകരെ സ്വീകരിക്കാൻ ഔദ്യോഗികമായി തയ്യാറെടുത്ത് ദുബായ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയൻ. യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ബുധനാഴ്ച്ച നടന്ന പ്രത്യേക ചടങ്ങിൽ ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി അനാവരണം ചെയ്തു.

Read Also: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പേറ്റന്റ് നിരക്ക് 80 ശതമാനം കുറച്ച് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം, സാങ്കേതിക രംഗത്തെ നേട്ടങ്ങൾ എന്നിവ ഉയർത്തിക്കാട്ടുന്ന രീതിയിലാണ് എക്‌സ്‌പോ വേദിയിലെ ഇന്ത്യൻ പവലിയൻ നിർമ്മിച്ചിരിക്കുന്നത്. ലോക എക്‌സ്‌പോ വേദിയിലെത്തുന്ന ദശലക്ഷക്കണക്കിന് സന്ദർശകരെ സ്വീകരിക്കാൻ ഇന്ത്യൻ പവലിയൻ പൂർണ്ണസജ്ജമായതായി പവൻ കപൂർ വ്യക്തമാക്കി. സന്ദർശകർക്ക് മറക്കാനാകാത്ത ഒരു അനുഭവം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ പവലിയൻ ഒരുങ്ങിയതായി അദ്ദേഹം അറിയിച്ചു. നൂതനമായ രൂപകൽപ്പനയിലൊരുങ്ങിയ പവലിയനിൽ നിരവധി കലാപരിപാടികളും പ്രത്യേക ചടങ്ങുകളും ഉണ്ടാകും.

Read Also: ട്രെയിൻ യാത്രക്കിടെയുള്ള പരിചയം പ്രണയമായി: 21കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

വിവിധ വർണ്ണങ്ങളിലുള്ള 600 ബ്ലോക്കുകളാൽ നവീനമായ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചലിക്കുന്ന മുഖപ്പാണ് ഇന്ത്യൻ പവലിയന്റെ പ്രത്യേകത. ഒരു അച്ചുതണ്ടിൽ കറങ്ങുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ള ഈ ബ്ലോക്കുകൾ വിവിധ പ്രമേയങ്ങൾ പ്രദർശിപ്പിക്കുന്നു. ഇന്ത്യ മുന്നോട്ട് കുതിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് ഈ പവലിയനു രൂപം നൽകിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഏതാണ്ട് 4614 ചതുരശ്ര മീറ്ററാണ് പവലിയന്റെ വിസ്തീർണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button