Latest NewsNewsIndia

ട്രെയിൻ യാത്രക്കിടെയുള്ള പരിചയം പ്രണയമായി: 21കാരിയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

രാമചന്ദ്രനെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു

ചെന്നൈ: കോളേജിലേക്ക്​ പോകുന്ന വഴിയിൽ വെച്ച് 21കാരിയെ സുഹൃത്തായ ​യുവാവ് കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് (25)​ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന്​ അസിസ്റ്റന്‍റ്​ കമ്മീഷണർ ആർ. മുരുകേഷൻ പറഞ്ഞു.

താംബരം റെയിൽവേ സ്​റ്റേഷന്​ സമീപം നടന്ന​ സംഭവത്തിൽ മദ്രാസ്​ ക്രിസ്റ്റ്യൻ കോളജിൽ ആറുമാസത്തെ ലാബ്​ ടെക്​നോളജി ഡിപ്ലോമ കോഴ്​സിന്​ പഠിക്കുന്ന ശ്വേതയാണ്​ മരിച്ചത്​. സുഹൃത്ത് രാമചന്ദ്രന്റെ കുത്തേറ്റ ശ്വേതയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

പ്രഭാത സവാരിക്കിടെ ജഡ്ജി വാഹനമിടിച്ച് മരിച്ച സംഭവത്തിന്റെ ചുരുളഴിച്ച് സിബിഐ : സാധാരണ മരണം കൊലപാതകമായി

താംബരം റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ പുറത്തേക്കിറങ്ങി എതിർവശത്തുള്ള ​ കോളജിലേക്ക് പോകുന്ന സമയത്തായിരുന്നു രാമചന്ദ്രൻ ശ്വേതയെ ആക്രമിച്ചത്​. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്​ രാമചന്ദ്രൻ. രാമചന്ദ്രനെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു​. ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ​ കൊലപാതകത്തിനുള്ള കാരണം എന്താണെന്ന്​ അന്വേഷിച്ച്​ വരികയാണെന്നും കമ്മീഷണർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button