കൊല്‍ക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ആണിനെതിരെ മാത്രം കേസ് എടുക്കാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മതിയായ പക്വതയുള്ള രണ്ട് വ്യക്തികള്‍ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ഒരു പുരുഷനെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നായിരുന്നു കോടതിയുടെ നിർദ്ദേശം.
പോക്സോ പ്രകാരം കേസെടുത്ത ഒരാളെ വെറുതെ വിട്ടുകൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക പ്രവര്‍ത്തനത്തില്‍ സ്വമേധയാ പങ്കെടുത്ത 16 വയസ്സുള്ള പെണ്‍കുട്ടി അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാത്ത നിഷ്കളങ്കയല്ലെന്ന് കോടതി വിലയിരുത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ സമ്മതം സമ്മതമായി കണക്കാക്കരുതെന്ന നിയമ വശം മാനസികാവസ്ഥ, പക്വത, മുന്‍കാല പെരുമാറ്റം എന്നിവയുടെ കൂടി അടിസ്ഥാനത്തില്‍ വേണം പ്രയോഗിക്കാനെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒരു വിഭാഗത്തിന്റെ ലൈംഗിക അവയവത്തിന്റെ പ്രത്യേകത കൊണ്ടുമാത്രം, പെനട്രേഷന്‍ എന്ന കുറ്റത്തിന് ശിക്ഷിക്കാനാവില്ലെന്ന് ഉദാഹരണങ്ങൾ വ്യക്തമാക്കി കോടതി നിരീക്ഷിച്ചു.
Post Your Comments