മനാമ: 18 വയസ് പൂർത്തിയായവർക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകി ബഹ്‌റൈൻ നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്‌സ്. ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കൽ ടാസ്‌ക് ഫോഴ്‌സും തീരുമാനത്തിന് അംഗീകാരം നൽകിയത്.
Read Also: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഇടതുമുന്നണി : സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
ഫൈസർ ബയോഎൻടെക്, ആസ്ട്രസെനിക (കൊവിഷീൽഡ്), സ്പുട്‌നിക് എന്നീ വാക്‌സിനുകളുടെ രണ്ടാം ഡോസ് എടുത്ത ശേഷം ആറ് മാസം പൂർത്തിയായവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ബൂസ്റ്റർ ഡോസായി ഫൈസർ – ബയോഎൻടെക് വാക്‌സിനോ അല്ലെങ്കിൽ രണ്ടാം ഡോസായി സ്വീകരിച്ച അതേ വാക്‌സിനോ തെരഞ്ഞെടുക്കാനാണ് അംഗീകാരം ലഭിച്ചത്. 18 മുതൽ 39 വയസ് വരെ പ്രായമുള്ളവരിൽ സിനോഫാം വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് മൂന്ന് മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് നൽകാനും അനുമതി നൽകിയിട്ടുണ്ട്. മുൻപ് ആറു മാസത്തിന് ശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാനായിരുന്നു ശുപാർശ ലഭിച്ചിരുന്നത്.
ഫൈസർ വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച് രോഗമുക്തരായവർക്ക് രണ്ടാം ഡോസ് നൽകാനും അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് ബാധിച്ച് രോഗമുക്തരായവർക്ക് അസുഖം ബാധിച്ച തീയ്യതി മുതൽ മൂന്ന് മാസം കഴിയുമ്പോൾ വാക്‌സിനെടുക്കാമെന്നും 12 മാസങ്ങൾക്ക് ശേഷം ബൂസ്റ്റർ ഡോസെടുക്കാമെന്നാണ് അദികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ബുസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാനായി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ healthalert.gov.bh വഴിയോ അല്ലെങ്കിൽ BeAware ആപ്ലിക്കേഷൻ വഴിയോ ആണ് രജിസ്റ്റർ ചെയ്യേണ്ടത്.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 60,059 വാക്സിൻ ഡോസുകൾ
Post Your Comments