ന്യൂയോര്‍ക്ക്: സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോര്‍പ്പറേഷന്റെ ദക്ഷിണ ഏഷ്യയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി. അംഗരാജ്യങ്ങള്‍ ഇക്കാര്യം സമ്മതിക്കാതെ വന്നതോടെയാണ് യോഗം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 76-ാമത് സമ്മേളനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 25 നാണ് സാര്‍ക്ക് ഉച്ചകോടി നടത്താനിരുന്നത്.
സാര്‍ക്കിന്റെ അനൗദ്യോഗികമായ കൂടിക്കാഴ്ചയില്‍ താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണം. എന്നാല്‍ അത് അഷറഫ് ഗനി സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആയിരിക്കരുതെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മറ്റ് അംഗരാജ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായില്ല.
യുഎസ് സൈനിക പിന്മാറ്റത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ ഇനിയും മിക്ക ലോകരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. പാക്ക് ചാരസംഘടനയുടെ സഹായത്തോടെയാണ് താലിബാന്‍ അധികാരത്തിലേറിയതെന്നാണ് വിലയിരുത്തല്‍.
Post Your Comments