
തിരുവനന്തപുരം : ഒ അബ്ദുള്ളയുടെ ചില പ്രതികരണങ്ങൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്. മുസ്ലിങ്ങളെല്ലാം ജിഹാദികളാണെന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ജിഹാദിയെന്ന പദത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും ഒ അബ്ദുള്ള വ്യക്തമാക്കി. ക്രിസ്ത്യൻ വിഭാഗം സംഘടിപ്പിച്ച മത സൗഹാർദ്ദ ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുസ്ലിം സംഘടനകളെ അഭിനന്ദിച്ചു കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പരാമർശം.
ചാവേർ ആക്രമണത്തെയും അബ്ദുള്ള വീഡിയോയിൽ മഹത്വവൽക്കരിക്കുന്നുണ്ട്. സാമ്രാജ്യത്വ തേർവാഴ്‌ച്ചക്കെതിരെ ചില യുവാക്കൾ പൊട്ടിത്തെറിച്ച് ജീവത്യാഗം ചെയ്യുകയാണെന്നും അബ്ദുള്ള പറയുന്നു. ഇതിനെ പോരാട്ടമെന്ന് വീഡിയോയിൽ വിശേഷിപ്പിക്കുന്നുണ്ട്. അടങ്ങി നിന്നാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. മുസ്ലിം രാജ്യങ്ങളെ ക്രിസ്ത്യൻ രാജ്യങ്ങൾ ആക്രമിക്കുന്നതു കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അബ്ദുള്ള വീഡിയോയിൽ പറയുന്നു.
ക്രിസ്ത്യൻ സംഘടനകൾ വിളിക്കുമ്പോഴേക്കും ഓടി ചെല്ലേണ്ട കാര്യം മുസ്ലിങ്ങൾക്കില്ല. മുസ്ലിങ്ങളെ ബഹിഷ്കരിക്കുമെന്നൊക്കെ തീരുമാനമെടുത്തിട്ടുണ്ട്. ആരാണ് അതിൽ പരാജയപ്പെടുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാവുന്നതേയുള്ളൂ. ക്രിസ്ത്യാനികൾക്ക് കാലങ്ങളായി മുസ്ലിം വിരോധമുണ്ടെന്നും അബ്ദുള്ള 1960 ൽ നടന്ന സംഭവത്തെ ആസ്പദമാക്കി വിവരിക്കുന്നു.
Post Your Comments