ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

സസ്‌പെൻഷനിൽ അവസാനിച്ചില്ല, സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി

തിരുവനന്തപുരം: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ പുറത്താക്കി മാതൃഭൂമി ചാനൽ. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് ചാനൽ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വേണുവിനെ പുറത്താക്കാൻ ചാനൽ തീരുമാനിച്ചത്. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു.

Also Read:ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജീവിതം സിനിമയാക്കാൻ ഒമർ ലുലു? – ആരാധകരോട് സംവിധായകന് പറയാനുള്ളത്

മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലെ പ്രൈം ടൈം അവതാരകനെന്ന നിലയിലാണ് വേണു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് റിപ്പോര്‍ട്ടര്‍ ചാനലില്‍ മാനേജിംഗ് എഡിറ്ററായിരുന്നു. മാതൃഭൂമി ന്യൂസ് ചാനലിന്റെ തുടക്കം മുതല്‍ പ്രൈം ടൈം അവതാരകനായിരുന്നു. മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈമില്‍ കുറെ ദിവസങ്ങളായി വേണു പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇതോടെയാണ് പലരും വിവരം അന്വേഷിച്ചത്. ഇതിനിടെയാണ് സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതും തുടർന്ന് ചാനൽ വേണുവിനെ സസ്‌പെൻഡ് ചെയ്തതുമെല്ലാം പുറത്തുവന്നത്.

പരാതിക്കാരി ഉറച്ച് നിന്നതോടെയാണ് മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യുവ മാധ്യമ പ്രവർത്തക ചാനലിൻ്റെ വനിതാ സെൽ വഴിയാണ് മാധ്യമ പ്രവർത്തകനെതിരെ പരാതി നൽകിയത്. ഒരു മേക്കപ്പ് വുമൺ അടക്കം ഇയാൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവർ പിന്നിട് പരാതിയിൽ ഉറച്ചു നിന്നിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button