മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണ് നമ്മൾ കൂടുതൽ പേരും. എന്നാൽ, മുട്ട അധികം നാൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ലെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. മുട്ടയിലെ അപടകാരിയാണ് സാൽമൊനല്ല എന്ന ബാക്ടീരിയ. ഈ ബാക്ടീരിയകൾ മനുഷ്യശരീരത്തിൽ ടൈഫോയ്ഡ് ഉണ്ടാകാൻ കഴിവുള്ളവയാണ്.
അധികം നാൾ ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ട ആരോഗ്യത്തിന് ദോഷകരമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. രണ്ടോ മൂന്നോ ദിവസത്തിൽ കൂടുതൽ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ വച്ച ഏതു വസ്തുക്കളും പുറത്തെടുത്ത് അതേപടി ഉപയോഗിക്കരുത്. പുറത്തുവച്ച് സാധാരണ ഊഷ്മാവിലേക്ക് ആ പദാർത്ഥം എത്താനുള്ള സമയം നൽകണം.
Read Also:- അമേരിക്കയെ വിറപ്പിക്കുന്ന അജ്ഞാതരോഗം ‘ഹവാന സിൻഡ്രോം’: കാരണങ്ങളും ലക്ഷണങ്ങളും!
ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടൻ പാചകം ചെയ്താൽ ആഹാരം ദഹിക്കാൻ പ്രയാസമാകും. അതിനാൽ മുട്ട ഫ്രഷായി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മുട്ട ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂർത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കിൽ മുട്ട വേഗം കേടുവരും.
Post Your Comments