കോട്ടയം: ലൗ ജിഹാദ് സംബന്ധിച്ച ചർച്ചകളും വിവാദങ്ങളും കൊഴുക്കുകയാണ്. ഇപ്പോഴിതാ, 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ സ്പെഷ്യൽമാര്യേജ് ആക്റ്റ് പ്രകാരം നടന്നത് 65 വിവാഹങ്ങൾ ആണെന്ന് തെളിവുകൾ അടക്കം നിരത്തുകയാണ് ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ. കഴിഞ്ഞവർഷം രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽമാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുന്നെയാണ് 65 വിവാഹങ്ങൾ ഒറ്റയടിക്ക് നടന്നതെന്ന് അജിത്ത് കൃഷ്ണൻ കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ച് തന്റെ നിലപാട് വ്യക്തമാക്കുകയാണ് ശശികല ടീച്ചർ.
പ്രസ്തുത 65 വിവാഹങ്ങളിൽ 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്. ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു സമുദായത്തിൽ പെട്ടവരുമാണ്. മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ്. ഇൻഡ്യൻ ഭരണഘടന മിശ്രവിവാവാഹിതർക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്. എന്നാൽ, ഇത് ഭർത്താവിൻറെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്‌മയത്തെ ഗൗരവമായി കാണേണ്ടതുണ്ടെന്നാണ് പോസ്റ്റിൽ സൂചിപ്പിക്കുന്നത്. ഇത് മതപരിവർത്തനം തന്നെയാണ് എന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ശശികല ടീച്ചർ, സംസ്ഥാന അദ്ധ്യക്ഷ ഹിന്ദു ഐക്യവേദി ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ്:
ലൗവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് അറിയില്ല.! പക്ഷേ ഇങ്ങനെചില വിസ്മയങ്ങൾ നടക്കുന്നുണ്ട്.! കഴിഞ്ഞവർഷം രജിസ്‌ട്രേഷൻ ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽമാര്യേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരാകുന്നതിനുള്ള അപേക്ഷകരുടെ വിവരങ്ങൾ ഇനിമുതൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും നോട്ടീസ് ബോർഡിൽ മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്നും തീരുമാനിക്കുന്നതിന് തൊട്ടുമുൻപുള്ള മാസം ലോക്ക് ഡൗൺ നിലനിൽക്കെ 2020 ജൂൺ മാസത്തിൽ മാത്രം കേരളത്തിലെ രജിസ്ട്രർ ഓഫിസുകളിൽ നടന്നത് 65 വിവാഹങ്ങൾ ആണ്. ഇവയെല്ലാം ലവ് ജിഹാദാണെന്നോ പ്രണയ വിവാഹങ്ങളല്ലെന്നോ അവയിൽ ഒന്നും പ്രണയമില്ലെന്നോ അല്ല. പക്ഷേ ഇതിൽ ഏതാണ്ട് 95 ശതമാനവും 18 ഉം 19 ഉം വയസുള്ള പെൺകുട്ടികളാണ്. ലിസ്റ്റിലുള്ള 65 പേരിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാത്തിലും വരൻ മുസ്ലീം സമുദായത്തിൽപ്പെട്ടയാളും പെൺകുട്ടികൾ ക്രിസ്ത്യൻ ഹിന്ദു കമ്യൂണിറ്റികളിൽ പെട്ടവരുമാണ്.
സ്നേഹത്തിന് ജാതിയും മതവും ഒന്നുമില്ലെങ്കിലും സ്നേഹിച്ചവർ വിവാഹത്തിലെത്തുമ്പോൾ ഇതെല്ലം കടന്നുവരാറുള്ളതായാണ് സാധാരണ കണ്ടു വരുന്നത്. ഇതിൽ 65 പേരിൽ എത്രപേർ ജാതിക്കും മതത്തിനും അതീതമായിട്ടാണ് പരസ്പരം സ്നേഹിച്ചതെന്ന് ഇതിലെ ഫോട്ടോകൾ പോലും സാക്ഷ്യപ്പെടുത്തുന്നുണ്ട്.! അതിൽ ഏഴ് പേരൊഴികെ ബാക്കിയെല്ലാവരും ഹൂറിപെണ്ണുങ്ങളയി വസ്ത്രധാരണം ചെയ്തുകൊണ്ടാണ് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്തിട്ടുള്ളത്. അതെല്ലാം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെങ്കിലും കണ്ടിരിക്കുന്ന പൊതുസമൂഹത്തിനും മറ്റുള്ള മിശ്രവിവാഹിതർക്കും ഇതൊരു വിസ്മയമായി തോന്നുന്നതിൽ തെറ്റുപറയാനാവില്ലല്ലോ.?? മിശ്രവിവാഹങ്ങൾ പ്രോൽസാഹിക്കപ്പെടേണ്ടത് തന്നെയാണ് ഇൻഡ്യൻ ഭരണഘടന മിശ്രവിവാവാഹിതർക്ക് പ്രത്യേക പരിഗണനകളും ആനുകൂല്യങ്ങളും നൽകുന്നുമുണ്ട്. എന്നാൽ, ഇത് ഭർത്താവിൻറെ മതത്തിലേക്ക് ആളെ ചേർക്കാനുള്ള ഉഡായിപ്പായിമാറുന്ന വിസ്‌മയത്തെ ഗൗരവമായി കാണേണ്ടതുണ്ട്. ഇതിന് മിശ്രവിവാഹം എന്നല്ല വിളിക്കേണ്ടത്. മതപരിവർത്തനം എന്നു തന്നെയാണ്.
Post Your Comments