KannurNattuvarthaLatest NewsKeralaNews

കണ്ണൂരിൽ ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്

കണ്ണൂര്‍: ചീങ്കണ്ണിപ്പുഴയില്‍ പരുക്കുകളോടെ കണ്ടെത്തിയ ആന ചരിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ആന മണിക്കൂറുകളോളം പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് കാലിലും ദേഹത്തും വ്രണങ്ങളോടെ കൊമ്പനാനയെ ആറളം ഫാമില്‍ കണ്ടെത്തിയത്.

ആറളം ഫാമിലെ പതിനേഴാം ബ്ലോക്കിലാണ് ചീങ്കണ്ണിപ്പുഴ. ആനയുടെ ശരീരത്തെ വ്രണങ്ങൾ പഴുത്ത് ദുര്‍ദഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു. കൃത്യസമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്ന് ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button