ErnakulamKeralaNattuvarthaLatest NewsNews

രണ്ടാം നിലയിൽ നിന്നും സാരിയിൽ തൂങ്ങി പുറത്തു ചാടി: മഹിളാ മന്ദിരത്തില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നുമാണ് പെൺകുട്ടികൾ രക്ഷപ്പെട്ടത്

കൊച്ചി: മഹിളാ മന്ദിരത്തില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കാണാതായ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടുപേരെ കോഴിക്കോട് നിന്ന് പൊലീസ് കണ്ടെത്തി. ഇവരെ മെഡിക്കല്‍ കോളേജ് വനിതാ സെല്ലിലേക്ക് മാറ്റി. എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്നുമാണ് പെൺകുട്ടികൾ രക്ഷപ്പെട്ടത്.

സംരക്ഷിക്കാനാളില്ലാത്തതിനാല്‍ സാമൂഹ്യനിതീവകുപ്പ് മഹിളാമന്ദിരത്തിലെത്തിച്ച എറണാകുളം സ്വദേശികളായ 18 വയസുള്ള രണ്ടു പെൺകുട്ടികകളെയും കല്‍ക്കട്ട സ്വദേശിയായ 19 കാരിയെയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മഹിളാമന്ദിരത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ഇവര്‍ പുറത്തെത്തുകയായിരുന്നു.

വിവാദങ്ങൾക്ക് വിട: ബമ്പര്‍ എടുത്തത് 5000 രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് മാറ്റാന്‍ പോയപ്പോൾ: ജയപാലന്‍

രണ്ടാം നിലയിലെ ഇരുമ്പുദണ്ഡില്‍ സാരി ചുറ്റി അതില്‍കൂടി താഴേക്ക് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. പുറത്ത് പോവുകയാണെന്നും ഇനി അന്വേഷിക്കേണ്ടന്നും കത്തെഴുതി വച്ചിട്ടാണ് പെൺകുട്ടികൾ രക്ഷപെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button