തിരുവനന്തപുരം: പെട്രോള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിർത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, മദ്യവില്‍പനയിലൂടെ കിട്ടുന്ന വരുമാനത്തില്‍ ഒരു വര്‍ഷം 8000 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രൂപപ്പെട്ടിരിക്കുന്നത്. വായ്പ്പയെടുത്തു കൊണ്ടാണ് സർക്കാർ പലപ്പോഴും ഇത് പരിഹരിച്ചതെങ്കിലും ഇപ്പോൾ വായ്പ്പ പോലും എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് കേരളം. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ബാധ്യത പരിഹരിക്കാന്‍ വായ്പയെടുക്കലിനെ ഇനി ഒറ്റമൂലിയായി കാണാൻ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വായ്പ്പയ്ക്ക് പകരം കുടിശികയില്ലാതെ നികുതി പിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read:അത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവും: കെഎം മുനീർ
‘രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട നികുതിയിലും കുറവുവന്നു. നമുക്ക് അവകാശമുള്ള വായ്പ മാത്രമാണ് എടുക്കുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ കവരില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്‍റെ ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വര്‍ഷം കൂടി ലഭിക്കണം. ജി.എസ്.ടി കൗണ്‍സിലില്‍ കേരളത്തിന്‍റെ നിലപാടിനെ എല്ലാവരും പിന്തുണച്ചു’വെന്ന് മന്ത്രി പറഞ്ഞു.
Post Your Comments