ThiruvananthapuramKeralaNattuvarthaLatest NewsNewsIndia

നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നു: ജോർജ്ജ് കുര്യൻ

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഭാരതം സ്വയംപര്യാപ്തതയിലേക്ക് കുതിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകള്‍ അയയ്ക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

Also Read:മേഘ്‌നരാജ് വീണ്ടും വിവാഹിതയാകുന്നു?: വാർത്തകളോട് പ്രതികരിച്ച് താരങ്ങൾ

കൊല്ലം കച്ചേരി പോസ്‌റ്റ് ഓഫീസില്‍ വച്ചായിരുന്നു പ്രസ്തുത പരിപാടി നടന്നത്. ജില്ലയില്‍ നിന്ന് മൂന്ന് ലക്ഷം പോസ്റ്റ് കാര്‍ഡുകളാണ് പ്രധാമന്ത്രിയ്ക്ക് അയക്കുന്നത്. അനേകം പരിപാടികളാണ് ബി ജെ പി പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയത്. റെക്കോർഡ് വാക്‌സിനേഷനായിരുന്നു അതിൽ ആദ്യത്തേത്. ലോക രാജ്യങ്ങളുടെ നെറുകയിൽ ആ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button