ദുബായ്: ഇന്ത്യൻ സാമൂഹിക പ്രവർത്തകന് യുഎഇ ഗോൾഡൻ വിസ. ദുബായ് കൈന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനായ ജോഗീന്ദർ സിങ് സലരിയയ്ക്കാണ് ഗോൾഡൻ വിസ ലഭിച്ചത്. മനുഷ്യസ്നേഹിയും പെഹൽ ചാരിറ്റബിൾ ട്രസ്റ്റ് (പിസിറ്റി)സ്ഥാപകനുമായ അദ്ദേഹത്തിന് ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഗോൾഡൻ വിസ അനുവദിച്ചത്.
10 വർഷമാണ് ഗോൾഡൻ വിസയുടെ കാലാവധി. ദുബായിയിൽ ഹെവി എക്വിപ്മെന്റ് ട്രാൻസ്പോർട്ട് ബിനിനസ് മേധാവിയാണ് സലരിയ. 2004 ലാണ് അദ്ദേഹം കമ്പനി സ്ഥാപിച്ചത്. 2012 മുതൽ സലരിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. യുഎഇ നേതൃത്വത്തിനും ദുബായ് ഭരണാധികാരിയ്ക്കും സലരിയ നന്ദി രേഖപ്പെടുത്തി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിന് ദുബായ് പോലീസിനോടും അദ്ദേഹം നന്ദി പറഞ്ഞു.
ലോക ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചാണ് ഗോൾഡൻ വിസ ജീവകാരുണ്യ പ്രവർത്തകർക്കും അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചത്.
Post Your Comments