ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭ നേതാവ് രാകേഷ് ടികായത്ത് ഒരു തീവെട്ടക്കൊള്ളക്കാരനാണെന്നും കര്‍ഷക സമരത്തിന് വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അക്ഷയ്വാര് വാല്‍ ഗോണ്ട്. ഉത്തര്‍പ്രദേശിലെ ബഹ്ൈറച്ചില്നിന്നുള്ള ലോക്സഭാംഗമാണ് അക്ഷയ്വാര്. യു.പിയിെല യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നാലരവര്‍ഷം പൂര്‍ത്തിയായതിന്‍റെ ആഘോഷചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.പി.
‘ടികായത്ത് ഒരു കൊള്ളക്കാരനാണ്. അവിടെ നടക്കുന്നത് കര്‍ഷകരുടെ പ്രക്ഷോഭമല്ല. പ്രക്ഷോഭം നടത്തുന്നവര്‍ കര്‍ഷകരുമല്ല. അവര്‍ സിഖിസ്താന്, പാകിസ്താന് എന്നിവരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ആളുകളാണ്’ -അക്ഷയ്വാര് പറഞ്ഞു.
‘കാനഡ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍നിന്നാണ് ഇവര്‍ക്ക് ഫണ്ട് വരുന്നത്. ഈ പണം തീവ്രവാദ ഫണ്ടിങ്ങിനുള്ളതാണ്. ഏജന്‍സികള്‍ ഇത് അന്വേഷിക്കുന്നുണ്ട്’ -എം.പി പറഞ്ഞു. പ്രക്ഷോഭകരെ കുറിച്ചുള്ള യഥാര്‍ഥ വസ്തുത ജനങ്ങള്‍ക്ക് അറിയാമെന്നും അക്ഷയ്വാര് പറഞ്ഞു.
യഥാര്‍ഥ കര്‍ഷകരാണ് പ്രക്ഷോഭം നടത്തുന്നതെങ്കില്‍ രാജ്യത്ത് ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമമുണ്ടാകുമായിരുന്നു. പച്ചക്കറികള്‍, പാല്‍, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും മാര്‍ക്കറ്റില്‍ എത്തുമായിരുന്നില്ല. എന്നാൽ ഇപ്പോൾ എല്ലാ പച്ചക്കറികൾക്കും വില കുറവായും സമൃദ്ധിയായും ലഭിക്കുന്നു. -അക്ഷയ്വാര് പറഞ്ഞു. അതേസമയം കേന്ദ്രസര്‍ക്കാറിന്‍റെ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
എന്നാൽ താങ്ങുവില വർധിപ്പിച്ചും കർഷകർക്ക് ധനസഹായം നൽകിയുമാണ് കേന്ദ്രം കർഷകരെ പിന്തുണക്കുന്നത്. ഡൽഹിയിലെ പ്രക്ഷോഭകർ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഷ്യമാക്കി ഇലക്ഷൻ സമയത്ത് നടത്തിയ പ്രക്ഷോഭവും മറ്റും ജനങ്ങൾ സംശയത്തോടെയാണ് കാണുന്നത്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പലരുടെയും ആരോപണം.
Post Your Comments