കൊച്ചി: സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകളും നവംബര്‍ ഒന്നിന് തന്നെ തുറക്കുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു. സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചാകും ക്ലാസുകള്‍ പുനഃരാരംഭിക്കുക. ഓണ്‍ലൈന്‍ പഠന കാലയളവില്‍ കുറച്ച ഫീസ് പുനഃസ്ഥാപിക്കേണ്ടി വരുമെന്ന് സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ അറിയിച്ചു.
Read Also : വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകളെ ഇനി പെട്ടെന്നു തിരിച്ചറിയാം: ക്യുആര്‍ കോഡുകള്‍ വരുന്നു
സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിബിഎസ്ഇ സ്‌കൂളുകളിലും ക്ലാസുകള്‍ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാകും പ്രവര്‍ത്തനം. സിബിഎസ്ഇ സ്‌കൂളുകളില്‍ ഓരോ കുട്ടിക്കും ക്ലാസുകളില്‍ പ്രത്യേകം കസേരകളാണ് ഉള്ളത്. ഇത് സാമൂഹിക അകലം പാലിക്കാന്‍ സഹായകരമാകും. സാനിറ്റൈസിംഗ് സംവിധാനങ്ങളും സ്‌കൂളുകളിലുണ്ട്.
പ്രൈമറി സ്‌കൂളുകളില്‍ ആദ്യം ക്ലാസ് തുടങ്ങാനുള്ള തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായി സിബിഎസ്ഇ സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ കേരള പ്രസിഡണ്ട് ടിപിഎം ഇബ്രാഹിം ഖാന്‍ അറിയിച്ചു. അതേസമയം നവംബര്‍ ഒന്ന് മുതല്‍ പ്രൈമറി ക്‌ളാസുകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ പ്രൈമറി സ്‌കൂളുകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചു. ചെറിയ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിപ്പിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്. ആദ്യം വലിയ ക്‌ളാസുകള്‍ ആരംഭിക്കാനാണ് പല സ്‌കൂള്‍ മാനേജ്‌മെന്റുകളും ആലോചിക്കുന്നത്.
Post Your Comments