Latest NewsIndiaNews

വാക്‌സിനേഷന്‍ സ്വീകരിച്ച ആളുകളെ ഇനി പെട്ടെന്നു തിരിച്ചറിയാം: ക്യുആര്‍ കോഡുകള്‍ വരുന്നു

മുംബൈ: പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച ജനങ്ങളെ തിരിച്ചറിയാന്‍ കെട്ടിടങ്ങളില്‍ ക്യുആര്‍ കോഡുകളുള്ള ലോഗോ സ്ഥാപിക്കാനൊരുങ്ങി മുംബൈ. മന്ത്രി ആദിത്യ താക്കറെയും ബിഎംസിയും ചേര്‍ന്നാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

മുംബൈ ഡിഎംസി,അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സുരേഷ് കാക്കനി, കളക്ടർ നിധി ചൗധരി എന്നിവർ അടങ്ങിയ യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. ഓഫീസുകളില്‍ വാണിജ്യ സ്ഥാപനങ്ങളിലെ എല്ലാം പ്രവേശന കവാടങ്ങളിലും ക്യുആര്‍ കോഡ് സ്ഥാപിക്കണമെന്നും മന്ത്രി അറിയിച്ചു.

കെട്ടിടങ്ങളിലെ താമസക്കാരും,ഓഫീസുകളിലെ ജീവനക്കാര്‍ എല്ലാം വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ ക്യുആര്‍ കോഡുകള്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം കേരളത്തിൽ ഒരു കോടിയിലധികം പേര്‍ കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button