KozhikodeLatest NewsKeralaNattuvarthaNews

സ്​ത്രീയെ വാക്കുകളിലൂടെ അപമാനിച്ചു: ബിന്ദു അമ്മിണിക്കെതിരെ മോശം പരാമർശം നടത്തിയ ബസ്​ ഡ്രൈവർക്കെതിരെ കേസെടുത്തു

ബസ് ഡ്രൈവര്‍ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും ബിന്ദു അമ്മിണി

കോഴിക്കോട്​: ആക്​ടിവിസ്​റ്റ് ബിന്ദു അമ്മിണിക്കുനേരെ അസഭ്യം ബസ്​ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ-കോഴിക്കോട്​ റൂട്ടിലോടുന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് നടക്കാവ്​ പോലീസ്​ കേ​സെടുത്തത്. സ്​ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിന് ഐപിസി 509 ​പ്രകാരമാണ്​ കേസ്​.

ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ സംഭവം നടന്നത്. രാത്രി 8 മണിയോടെ കോഴിക്കോട് പൊയില്‍ക്കാവ് നിന്നും ബസ് കയറിയ തന്നെ ബസ് ഡ്രൈവര്‍ ശബരിമലയുടെ പേര് പറഞ്ഞ് പരിഹസിച്ചെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നും നടക്കാവ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ബിന്ദു പറയുന്നു. തനിക്ക് ഇറങ്ങേണ്ടിയിരുന്ന വെസ്റ്റ്ഹില്‍ ബസ് സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ലെന്നും ബിന്ദു ആരോപിക്കുന്നു.

എ​ട്ടു​വ​യ​സ്സു​കാ​രി​യാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രി​യ്ക്ക് നേരെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ വ​യോ​ധി​ക​ന്‍ അറസ്റ്റിൽ

ഇത്തരത്തില്‍ തനിക്ക് അനീതി നേരിടേണ്ടി വന്നപ്പോഴും സഹയാത്രക്കാരായ ആളുകള്‍ തന്നെ പിന്തുണച്ചില്ലെന്നും താന്‍ ശബ്ദമുയര്‍ത്തി സംസാരിച്ചപ്പോള്‍ സ്ത്രീകള്‍ ഇങ്ങനെയല്ല എന്നാണ് അവര്‍ പറഞ്ഞതെന്നും ബിന്ദു അമ്മിണി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button