![](/wp-content/uploads/2021/09/handcuff.jpg)
തിരുവനന്തപുരം: എട്ടുവയസ്സുകാരിയായ ഭിന്നശേഷിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ വയോധികന് അറസ്റ്റിൽ. താളിക്കുഴി കമുകിന്‍കുഴി സ്വദേശിയായ ശിവജിയെയാണ് (62) കിളിമാനൂര്‍ പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കിളിമാനൂര്‍ പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തിരുന്നു. തുടർന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കിളിമാനൂര്‍ എസ്എച്ച്ഒ എസ് സനൂജ്, എസ്ഐമാരായ വിജിത്ത് കെ നായര്‍, സവാദ് ഖാന്, സത്യദാസ്, ഷാജി, സിപിഒമാരായ അജിത്ത് രാജ്, ആന്റോ ജോര്‍ജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments