തിരുവനന്തപുരം: ക്ലബ് ഹൗസ് വീണ്ടും വാർത്തകളിൽ നിറയുന്നു. അതിരു വിടുന്ന അശ്ലീലവുമായി ക്ലബ് ഹൗസിൽ ‘റെഡ് റൂമുകള്‍’ സജീവമാകുന്നുവെന്ന് റിപ്പോർട്ട്. എല്ലാ അതിരും ലംഘിക്കുന്ന ഇത്തരം റൂമുകൾക്കെതിരെ നിരീക്ഷണം ശക്തമായി പോലീസ്. ഇത്തരം റൂമുകള്‍ ‘ഹണി ട്രാപ്പ്’ പോലുള്ള കുറ്റകൃത്യങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണു പോലീസ് വിലയിരുത്തൽ.
Also Read:പുതിയ കോണ്‍ഗ്രസ് സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
നേരത്തെ ഹിന്ദി തമിഴ് ഭാഷകളിലുള്ള ‘റെഡ് റൂമുകള്‍’ സജീവമായി ഇപ്പോഴും ക്ലബ് ഹൗസില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സമാനമായ റൂമുകളിൽ മലയാളികള്‍ അടക്കമുള്ളവർ ഉണ്ടെന്നാണ് കണ്ടെത്തൽ. അർധരാത്രിയോടെയാണ് ഇത്തരം ഗ്രൂപ്പുകൾ സജീവമാവുക. സ്ത്രീ, പുരുഷഭേദം ഇല്ലാതെ ഇത്തരം റൂമുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അശ്ലീല സംസാരങ്ങളും, ചോദ്യത്തോരങ്ങളുമായി തുറന്ന സംസാരം എന്നാണ് ഇത്തരം റൂമുകളുടെ രീതി. അതിർവരമ്പുകൾ ലംഘിച്ചാണ് ഇവർ സംവദിക്കുന്നത്. ഇത്തരം റൂമുകളിൽ പങ്കെടുക്കുന്നവരുടെയും മറ്റ് ആളുകളുടെയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിനൊപ്പം തന്നെ ഇത്തരം റൂമുകളിലെ സ്ഥിരം കേള്‍വിക്കാരെയും പൊലീസ് ചോദ്യം ചെയ്തേക്കും.
കേള്‍വിക്കാരായി ആയിരത്തിന് മുകളില്‍ ആളുകളെ ഇത്തരം റൂമുകള്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 18 ന് മുകളില്‍ എന്ന ലേബലുമായി എത്തുന്ന ഗ്രൂപ്പുകളില്‍ പലപ്പോഴും കൗമരക്കാരാണ് കൂടുതല്‍ എന്നാണ് റിപ്പോര്‍ട്ട്. ഇത്തരം റൂമുകള്‍ ഉണ്ടാക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഇത്തരം റൂമുകളില്‍ റെക്കോഡ് ചെയ്യാപ്പെടുന്ന സംഭാഷണങ്ങള്‍ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത്തരം റൂമുകളില്‍ കയറുന്നവര്‍ ബ്ലാക്ക് മെയില്‍ ചെയ്യപ്പെടാനും, ഹണി ട്രാപ്പില്‍ പെടാനും സാധ്യതയുണ്ട്.
പോള്‍ ഡേവിസണ്‍, റോഹന്‍ സേത്ത് എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ ഓഡിയോ ചാറ്റിംഗ് പ്ലാറ്റ്‌ഫോമാണ് ക്ലബ് ഹൗസ്. രാഷ്ട്രീയവും മതവും സൗഹൃദവും സ്റ്റാര്‍ട്ടപ്പും കോര്‍പ്പറേറ്റ് ലോകവും മുതല്‍ അടുക്കള നുറുങ്ങുകളും സൊറ പറഞ്ഞിരിക്കാൻ കഴിയുന്ന ഒരു ചർച്ചാവേദിയാണ് ഇത്. എന്നാൽ, ഇതിനെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്.
Post Your Comments