കണ്ണൂര്‍: ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണ് ലൈഫ് എന്നും 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിക്ക് തുല്യമായ മറ്റൊരു പദ്ധതിയും രാജ്യത്ത് കാണാന്‍ കഴിയില്ല. സാധാരണ പാര്‍പ്പിട പദ്ധതികളെപ്പോലെ കേവലം വീടു വെച്ചു നല്‍കുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഗുണഭോക്താക്കള്‍ക്ക് വീടിനൊപ്പം ജീവനോപാധി കൂടി ഉറപ്പു നല്‍കാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!
‘വരുന്ന അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം വീടുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. മനുഷ്യരുടെ സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാനോപാധികളില്‍ ഒന്നാണ് സ്വന്തമായി പാര്‍പ്പിടം. പാവപ്പെട്ട ജനങ്ങള്‍ക്ക് സുരക്ഷിതമായും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യ’മെന്ന് മന്ത്രി പറഞ്ഞു
‘സുതാര്യമായും ശാസ്ത്രീയമായും നടപ്പാക്കിയ ലൈഫ് പദ്ധതിയെക്കുറിച്ച് പലവിധത്തിലുള്ള ആരോപണങ്ങള്‍ പടച്ചു വിടുന്നുണ്ട്. നാടിനുണ്ടായ നേട്ടങ്ങള്‍ പരമാവധി ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ശ്രമിച്ചു. വസ്തുതാ വിരുദ്ധമായി ആരോപണമുന്നയിച്ചവര്‍ക്ക് കേരള ജനത മറുപടി നല്‍കിയിട്ടുണ്ടെ’ന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments