YouthLatest NewsMenNewsWomenLife Style

നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!

രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍, പിറ്റേദിവസം ലഭിക്കുന്ന ഊര്‍ജ്ജം ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതായിരിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. അതിനാല്‍ തന്നെ നല്ല ഉറക്കം ഒരു വ്യക്തിക്ക് വളരെയധികം അത്യാവശ്യമുള്ള കാര്യമാണ്. നല്ല ഉറക്കം ലഭിക്കാനായി ചെയ്യേണ്ടുന്ന വളരെ ചെറിയ കാര്യങ്ങള്‍ ഇവയൊക്കെയാണ്;

➤ അത്താഴത്തിന് ശേഷം ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് ചില വ്യക്തികളുടെ ശീലമാണ്. എന്നാല്‍ അത് ദോഷഫലമാണ് ഉണ്ടാക്കുക.

➤ ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറഞ്ഞാല്‍ അത് ഉറക്കകുറവിന് കാരണമാകുന്നു. അതിനാല്‍ തന്നെ മഗ്‌നീഷ്യം ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ അതായത് പഴം, ഇലക്കറികള്‍ എന്നിവ അത്താഴത്തില്‍ ഉള്‍പെടുത്തുക.

➤ ഉറങ്ങാന്‍ കിടക്കുന്ന സമയത്തിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം നിര്‍ത്തുകയും മാറ്റി വെക്കാന്‍ ശീലിക്കുകയും ചെയ്യുക. കാരണം ജോലിഭാരങ്ങള്‍ എല്ലാം മാറ്റി വെച്ച് മനസ്സ് ശാന്തമാക്കേണ്ട സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ മാനസികമായി ധാരാളം ചിന്തകള്‍ ഉടലെടുക്കാന്‍ സാധ്യത ഉണ്ടാവുകയും മനസ്സിന് സമ്മര്‍ദ്ദം ഉണ്ടാക്കുകയും ചെയ്യും.

➤ ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് ഫേസ്ബുക്കും വട്‌സാപ്പും ഒക്കെ നോക്കുന്നതിന് പകരം ശാന്തമായ സംഗീതം ആസ്വദിക്കുകയാണെങ്കില്‍ നല്ല ഉറക്കം ലഭിക്കും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

Read Also:- ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ട്: സഞ്ജു സാംസൺ

➤ കിടക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള കിടക്കയും, കിടക്കവിരിയും, തലയിണകളും നല്ല ഉറക്കം ലഭിക്കാന്‍ അനിവാര്യമായ കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button