Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IdukkiErnakulamCOVID 19ThrissurPalakkadMalappuramKozhikodeThiruvananthapuramWayanadKollamKannurPathanamthittaKasargodAlappuzhaKottayamKeralaNattuvarthaLatest NewsNewsIndia

കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം

സ്വന്തം മക്കളുടെ കാര്യത്തിൽ ഒരുപാട് ആശങ്കയുള്ള ആരും കുട്ടികളെ ഈ സാഹചര്യത്തിൽ സ്കൂളിൽ വിടില്ല

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല, സ്കൂൾ തുറന്നാൽ കൈകാര്യം ചെയ്യാൻ ഏറ്റവും അപകടകരമായ സെക്ഷൻ പ്രൈമറി തന്നെയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Also Read:അര്‍ധരാത്രിയോടെ ആക്ടീവ് ആകും, ക്ലബ് ഹൗസിലെ ‘റെഡ് റൂമുകള്‍’ അതിരുവിടുന്നു: ഹണി ട്രാപ്പിലേക്ക് നയിക്കും? പോലീസ് നിരീക്ഷണം

‘ഒരു ഇന്റർവെൽ കഴിഞ്ഞു വരുമ്പോഴേക്കും മാസ്കും ഉണ്ടാകില്ല, സാമൂഹിക അകലവും ഉണ്ടാകില്ല. പ്രൈമറി തന്നെ ആദ്യം തുറന്ന് പരീക്ഷണം നടത്തുമ്പോൾ ഓരോ സ്കൂളിലും ഒരു കുട്ടിക്ക് ദിവസം കുറഞ്ഞത് മൂന്ന് മാസ്ക് എങ്കിലും വേണമെന്ന രീതിയിൽ സ്റ്റോക്കും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ അത് കുട്ടികൾ തന്നെ സ്വന്തം ബാഗിൽ നിർബന്ധമായും കരുതിയിരിക്കണം. പ്രൈമറി സെക്ഷൻ കുട്ടികൾ മാത്രമല്ല സ്കൂൾ വാഹനങ്ങളിൽ അകലം പാലിക്കാനായി ക്ലാസ്സുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ വയ്ക്കുന്നതാണ് ഉചിതം. അതായത് തിങ്കളാഴ്ച 1,3,5,7, ചൊവ്വാഴ്ച 2,4,6.എന്നിങ്ങനെ. മാത്രമല്ല 8 മുതൽ ഹയർ ക്ലാസ്സുകളിലെ കുട്ടികൾ പോകാവുന്ന ദൂരത്തിൽ ആണ് സ്കൂൾ എങ്കിൽ സൈക്കിൾ സവാരി നടത്തുന്നതാണ് അവരുടെയും മറ്റുള്ളവരുടെയും മെന്റലി ആൻഡ് ഫിസിക്കലി ഹെൽത്തിന് ഏറ്റവും ഗുണകരമായതെ’ന്നും മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിൽ വന്ന കമന്റുകൾ വ്യക്തമായി ചൂണ്ടിക്കാട്ടുന്നു.

‘പ്രൈമറി സ്കൂളുകൾ തുറക്കാൻ ഉള്ള തീരുമാനം അനുചിതമാണ് സാർ. കുട്ടികൾ എങ്ങനെ സോഷ്യൽ ഡിസ്റ്റൻസ് പാലിക്കും?. അധ്യാപകർക്ക് എങ്ങനെ ഈ കുട്ടികളെ നിയന്ത്രിക്കാൻ പറ്റും?. കേരളം കുട്ടികളുടെ ശവപ്പറമ്പാകാൻ സാധ്യത ഉള്ള തീരുമാനം പിൻവലിക്കണം. ആദ്യം വലിയ ക്ലാസ്സുകളിൽ തുടങ്ങി പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ ചെറിയ ക്ലാസ്സുകൾ തുടങ്ങുന്നതല്ലെ നല്ലത്. മറ്റു സംസ്ഥാനങ്ങൾ തുടങ്ങിയത് പോലും അങ്ങനെ ആണ്. അങ്ങേക്ക് ഇതുപോലെ ഉള്ള ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കൾ ആകാനെ സാധ്യതയുള്ളൂ. സ്വന്തം മക്കളുടെ കാര്യത്തിൽ ഒരുപാട് ആശങ്കയുള്ള എന്നെപോലെ ഉള്ള ഒരു രക്ഷിതാവും കുട്ടികളെ ഈ സാഹചര്യത്തിൽ സ്കൂളിൽ വിടാൻ ആഗ്രഹിക്കുകയില്ല’യെന്നും മുഖ്യമന്ത്രിയോട് സോഷ്യൽ മീഡിയ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button