Latest NewsNewsKuwaitGulf

കുവൈറ്റില്‍ വിദേശികള്‍ക്ക് നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിദേശികള്‍ക്കു നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ തീരുമാനം. കുടിയേറ്റ വിഭാഗമാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. പ്രത്യേക വിഭാഗങ്ങളിലുള്ള വിദേശികള്‍ക്ക് കുവൈറ്റ് റെസിഡന്സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് സന്ദര്‍ശന, വാണിജ്യ വിസകള്‍ക്ക് പുറമേ ആശ്രിത വിസകളും നല്‍കി തുടങ്ങിയതായിട്ടാണ് അറിയുന്നത്.

Read Also : മൂന്നാം ഡോസ് കോവിഡ് വാക്‌സിനേഷന് തുടക്കമിട്ട് ബ്രിട്ടൻ  

ആര്‍ട്ടിക്കിള്‍ 22 പ്രകാരം കുടുംബ സന്ദര്‍ശന വിസ, കൂടാതെ ആര്‍ട്ടിക്കിള്‍ 14 പ്രകാരം ടൂറിസ്റ്റ്, വാണിജ്യ വിസകളും അനുവദിക്കുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ചില വിഭാഗം വിദേശികള്‍ക്കു മന്ത്രിസഭാ സമിതിയുടെ നിര്‍ദേശം അനുസരിച്ചു വിസ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരോഗ്യ പ്രതിരോധ മന്ത്രാലയങ്ങള്‍, കൂടാതെ ദേശീയ സേന, നാഷണല്‍ പെട്രോളിയം കോര്‍പ്പറേഷന് എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, വനിതാ ഡോക്ടര്‍മാര്‍ നഴ്സുമാര്‍ എന്നിവര്‍ക്ക് 16 വയസിന് താഴെയുള്ള അവരുടെ കുട്ടികളെ കൊണ്ടുവരുന്നതിന് ആശ്രിത വിസ അനുവദിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button