
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ് എന്ന പുതിയ പദ്ധതി (എആര്‍എച്ച്‌സി) മന്ത്രി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചിരിക്കുന്നു.
Also Read:ആള്‍മാറാട്ടം നടത്തി ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിക്ക് ക്രൂര മര്‍ദ്ദനം
പിഎംഎവൈ (നഗരം)യുടെ ഉപ പദ്ധതിയായ എആര്‍എച്ച്‌സി കുടുംബശ്രീ മുഖേന കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് നടപ്പാക്കുക. ഇതിനായി തദ്ദേശ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍മാരെ കണ്ടെത്തണം. സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സ്വന്തം സ്ഥലത്ത് ഭവനസമുച്ചയം നിര്‍മിക്കാമെന്നതാണ് പദ്ധതിയുടെ നേട്ടം. സര്‍ക്കാരിന്റെയോ നഗരസഭയുടെയോ ഭൂമി പാട്ടത്തിന് നല്‍കിയും കെട്ടിടം ഒരുക്കാം.
പദ്ധതിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന് വരുമാന നികുതി നല്‍കേണ്ട, ജിഎസ്ടിയുമില്ല. പദ്ധതിക്കായി കുറഞ്ഞ നിരക്കില്‍ സർക്കാരിൽ നിന്ന് തന്നെ വായ്പയും ലഭിക്കും.
അതിഥിത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, ദീര്‍ഘകാലത്തേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ എന്നിവര്‍ക്കായാണ് പദ്ധതി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗം, മറ്റ് പിന്നോക്ക വിഭാഗം, ന്യൂനപക്ഷം, വനിതകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പദ്ധതി വരുന്നതോടെ രാത്രി കാലങ്ങളിൽ പലയിടങ്ങളിലും എത്തിപ്പെടുന്നവർക്ക് സുരക്ഷിതമായ ഒരു താവളം ലഭിക്കും. മാത്രവുമല്ല കുറഞ്ഞ നിരക്കിൽ തന്നെ ഈ ഭാവനങ്ങളിൽ താമസിക്കാനാവും.
Post Your Comments