ദുബായ്: ദുബായ് എക്‌സ്‌പോ 2020 ന്റെ സുരക്ഷാ ക്രമീരണങ്ങളെല്ലാം പൂർത്തിയാക്കിയതായി സെക്യൂരിറ്റി കമ്മിറ്റി. ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദുബായ് സെക്യൂരിറ്റി കമ്മിറ്റിയുടെ യോഗത്തിന് നേതൃത്വം വഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ഈഴവ ലവ് ജിഹാദ്: കാര്യം അന്വേഷിക്കാൻ വിളിച്ചപ്പോൾ വിവാദ പരാമർശം നടത്തിയ വൈദികന്റെ ഫോൺ സ്വിച്ച് ഓഫ്
വാണിജ്യപരമായും, സാംസ്‌കാരികപരമായും, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടും ഏറെ പ്രാധാന്യം കൽപ്പിക്കുന്ന എക്‌സ്‌പോ 2020 സുരക്ഷിതമായി സംഘടിപ്പിക്കുന്നതിന് സുരക്ഷാ വിഭാഗം പൂർണ്ണ സജ്ജരാണെന്ന് അദ്ദേഹം വിശദമാക്കി. എക്‌സ്‌പോ വേദിയിൽ നടക്കുന്ന മുഴുവൻ ചടങ്ങുകളുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നടപടികളും അദ്ദേഹം വിശകലനം ചെയ്തു. എക്‌സ്‌പോ 2020 ദുബായ് വേദിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ദുബായ് പോലീസ് നിർമ്മിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വേദിയിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നൂതന സാങ്കേതിക വിദ്യകൾ അദ്ദേഹം പരിശോധിച്ചു.
ഒക്ടോബർ ഒന്നിനാണ് ദുബായ് എക്‌സ്‌പോ ആരംഭിക്കുന്നത്.
Read Also: കെഎസ്ആര്‍ടിസിയുടെ നാശമാണ് സര്‍ക്കാരുകളും രാഷ്ട്രീയ കക്ഷികളും ആഗ്രഹിക്കുന്നതെന്ന് സിആര്‍ നീലകണ്ഠന്‍
Post Your Comments