Latest NewsIndiaNews

കിടപ്പറയിൽ അന്യനെ പോലെ പെരുമാറി: ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചു

കിടപ്പുമുറിയിൽ ഞങ്ങൾ ഒരുമിച്ച് എത്തുമ്പോഴെല്ലാം അദ്ദേഹം എന്നോട് വിചിത്രമായി പെരുമാറുന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദിൽ ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത ഭാര്യയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ഫെബ്രുവരി 27നായിരുന്നു യുവതിയുടെ വിവാഹം. പത്തു ദിവസത്തിന് ശേഷം ഭർത്താവ് കിടപ്പറയിൽ അന്യനെ പോലെയാണ് പെരുമാറിയിരുന്നതെന്നും ലൈംഗികബന്ധത്തിന് വിസമ്മതിച്ചത് ചോദ്യം ചെയ്ത തന്നെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി യുവതി പറയുന്നു. ഓഗസ്റ്റിൽ ഭർത്താവ് തന്നെ ഉപേക്ഷിതായും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കി.

‘ഭർത്താവ് എന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തി, കിടപ്പുമുറിയിൽ ഞങ്ങൾ ഒരുമിച്ച് എത്തുമ്പോഴെല്ലാം അദ്ദേഹം എന്നോട് വിചിത്രമായി പെരുമാറുന്നു. ഞാൻ ലൈംഗികത ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം എന്നെ അവഹേളിക്കുകയും ക്രൂരമായി മർദ്ദിക്കുകയും കിടപ്പുമുറിയിൽ എന്നെ തനിച്ചാക്കുകയും ചെയ്തു’. യുവതി പരാതിയിൽ പറഞ്ഞു.

മുൻ അൾജീരിയൻ പ്രസിഡന്റ് അബ്ദലാസിസ് ബോട്ടഫ്ലികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യുഎഇ നേതാക്കൾ

വിവാഹത്തിന് ശേഷം ഭർത്താവും മാതാപിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിക്കാൻ തുടങ്ങിയതായും മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായും യുവതി നൽകിയ പരിതായിൽ പറയുന്നു. സംഭവത്തിന് ശേഷം അസ്വസ്ഥയായ യുവതി പോലീസിനെ സമീപിക്കുകയും ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് യുവതിയുടെ ഭർത്താവിനെയും മാതാപിതാക്കളെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button