
കുവൈത്ത് സിറ്റി : കുവൈത്തിലെ എണ്ണ മേഖലയില്‍ നിരവധി തൊഴിലവസരങ്ങൾ. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷനിലും അനുബന്ധ സ്ഥാപനങ്ങളിലുമായി 1,491 സാങ്കേതിക തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
കുവൈത്ത് ഓയില്‍ കമ്പനിയില്‍ മാത്രം 443 സാങ്കേതിക തസ്തികകളിലും, നാഷണല്‍ പെട്രോളിയം കമ്പനിയില്‍ 736 തൊഴില്‍ തസ്തികകളും,കുവൈത്തി ഓയില്‍ ടാങ്കേഴ്‌സില്‍ 57 ഒഴിവുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
തൊഴിലാളികള്‍ മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ മാറിയതും, നിരവധി വിദേശി തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതുമാണ് തൊഴില്‍ ഒഴിവുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നും അധികൃതര്‍ ചൂണ്ടികാണിക്കുന്നു.
2021 ജൂണ്‍ അവസാനം വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഒഴിഞ്ഞു കിടക്കുന്ന തൊഴില്‍ തസ്തികയുടെ എണ്ണം അധികൃതര്‍ അറിയിച്ചത്. ഇവയില്‍ ഭൂരിഭാഗവും കുവൈത്ത് ഓയില്‍ കമ്പനി (KOC), കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി (KNPC) എന്നീ സ്ഥാപനങ്ങളിലാണ്.
Post Your Comments