തിരുവനന്തപുരം: ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ നൽകാൻ സർക്കാർ നിർദ്ദേശം. കുട്ടികളിലെ ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പായാണ് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ.
കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നതിനാൽ, കുട്ടികളിലെ ന്യുമോണിയ ബാധ തടയാനാണ് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ കുട്ടികൾക്ക് വിതരണം ചെയ്യാൻ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ നൽകുന്ന ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീനാണ് വിതരണം ചെയ്യുക.
ഇത് അഞ്ച് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് നൽകാൻ 2017 മുതൽ കേന്ദ്രം നൽകിയിരുന്നു. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാൻ അനുമതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.
നിലവിൽ കുട്ടികൾക്ക് നൽകുന്ന പെൻറാവലൻറ് വാക്സിനിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയക്കെതിരായ ഹിബ് വാ ക്സിൻ (ഹീമോഫിലസ് ഇൻഫ്ളു വൻസ ടൈപ്-ബി) ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് പി.സി. വാക്സിൻകൂടി നൽകുന്നത്. ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഓരോ ഡോസും ഒരു വയസ്സ് കഴിഞ്ഞ് ബൂസ്റ്റർ ഡോസുമാണ് ഇപ്പോൾ വാക്സിൻ നട പ്പാക്കിയ സംസ്ഥാനങ്ങളിൽ നലൽകുന്നത്. സംസ്ഥാനത്ത് വിതരണം എങ്ങനെയെന്ന് തിരുമാനിച്ചിട്ടില്ല.
Post Your Comments