കൊച്ചി: കേരളാ പോലീസിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അന്വേഷണം നടത്തനൊരുങ്ങുന്നു. തട്ടിയിട്ട പറമ്പ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റിന്റെ അന്വേഷണം. സാമ്പത്തിക കുറ്റകൃത്യങ്ങളാണോ,പണിമിടപാടുകളാണോ ഇതിന് പിന്നിലെന്നോ പോലും സൂചനകളില്ല. ആരുടെ പരാതിയാണ് അന്വേഷണത്തിന് അടിസ്ഥാനം എന്നതും ചോദ്യ ചിഹ്നമാണ്.
Also Read: പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും
വിഷയം ചൂണ്ടിക്കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്കും ഡി.ജി.പിക്കും ഇഡി കത്തയച്ചു. സ്റ്റേഷനിലെ നാല് ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതെന്താണ് എന്നത് സംബന്ധിച്ച് വ്യക്തത വരാനുണ്ട്. എ.എസ്.ഐയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദമായ പോലീസ് സ്റ്റേഷനാണ് തടിയിട്ട പറമ്ബ്. സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുണ്ടായ തര്‍ക്കമാണ് ഇതിന് പിന്നെലെന്നായിരുന്നു സൂചന. 2019ലായിരുന്നു സംഭവം.
സംസ്ഥാന സര്‍ക്കാരുമായുള്ള വിവാദങ്ങള്‍ നോക്കുമ്പോൾ ഇഡി പ്രതിക്കൂട്ടിലാണ്. അത് കൊണ്ട് തന്നെ അന്വേഷണത്തിന് അനുമതി കൊടുക്കുമോ എന്നതും അറിയേണ്ടതുണ്ട്. അതേസമയം ചന്ദ്രികാ കള്ളപ്പണ വിവാദത്തില്‍ മുഇൻ അലി അലി ഇന്നലെ ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഇന്നലെ കുഞ്ഞാലിക്കുട്ടിയ്ക്കടക്കം എതിരെ തെളിവുകള്‍ നല്‍കാന്‍ ഹാജരാവുമെന്നായിരുന്നു അലി അറിയിച്ചത്.
Post Your Comments