Latest NewsNewsInternationalKuwaitGulf

അനധികൃത കുടിയേറ്റക്കാര്‍ക്കായുള്ള മിന്നല്‍ പരിശോധനയിൽ കുവൈറ്റിൽ പിടിയിലായത് 400 ലേറെ വിദേശികള്‍

കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വിവിധ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 400 ലേറെ വിദേശികള്‍ പോലീസിന്റെ വലയിലായി.

Read Also : ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്​ ഏഴു കുട്ടികളും ജീവകാരുണ്യപ്രവര്‍ത്തകനും : അബദ്ധം തുറന്ന് സമ്മതിച്ച് അമേരിക്ക 

അഹമ്മദി, മുബാറക് അല്‍ കബീര്‍, ഹവാല്ലി തുടങ്ങിയ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നത്. താമസരേഖ കാലാവധി കഴിഞ്ഞവരും,. സന്ദര്‍ശനവിസയിലെത്തി മടങ്ങി പോകാത്തവരും മറ്റു നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരും പോലീസ് പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം പൊതു സുരക്ഷാ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫര്‍രാജ് അല്‍ സൂബ്ബയുടെ ഉത്തരവ് അനുസരിച്ചാണ് രാജ്യ വ്യാപകമായി അനധികൃതര്‍ക്കായുള്ള പരിശോധന ആരംഭിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button