Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 82,943 വാക്‌സിൻ ഡോസുകൾ

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 82,943 കോവിഡ് ഡോസുകൾ. ആകെ 19,330,107 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് കോഴിക്കോട് ഷെയ്ഖ് പള്ളിയിൽ പച്ചപട്ടർപ്പിച്ച്​ പ്രാർത്ഥന

യുഎഇയിലെ ജനസംഖ്യയിലെ 80 ശതമാനത്തിലധികം പേരും വാക്സിന്റെ ആദ്യ ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

അതേസമയം 521 പുതിയ കോവിഡ് കേസുകളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 614 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

731,828 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,22,337 പേർ രോഗമുക്തി നേടി. 2071 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 6,420 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 334,657 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 79.6 മില്യൺ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്‌സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read Also: സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണികളോട് ക്രൂരത: ഓടുന്ന ഓട്ടോയിൽ പോത്തിനെ കയറിട്ട് കെട്ടിവലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button