ThiruvananthapuramKeralaLatest NewsNews

‘സല്യൂട്ടും സാര്‍ വിളിയും വേണ്ട’: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്‍. പോലീസ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ സാര്‍ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും സല്യൂട്ട് അഭിവാദ്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നല്‍കി. നിലവിൽ ‘സല്യൂട്ട്’, ‘സാര്‍’ വിളികള്‍ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഗുരുവായൂര്‍ ക്ഷേത്രനടയിൽ മോഹന്‍ലാലിന്റെ കാർ കയറ്റിയ സംഭവം: ദേവസ്വത്തില്‍ ഭിന്നത

തന്നെ സാര്‍ എന്ന് വിളിക്കരുതെന്നും സല്യൂട്ട് വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് കേരളത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. എന്നെ ‘സാര്‍’ എന്ന് അഭിവാദ്യം ചെയ്യുന്നതും പോലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഒഴിവാക്കണം. തന്നെ പേരോ, എംപിയെന്നോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍. കേരള പൊലീസ് മാനുവലില്‍ സല്യൂട്ടിന് അര്‍ഹരായവരുടെ പട്ടികയില്‍ എം പി. മാര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എംപിമാരെ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതില്‍ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button