ന്യൂഡൽഹി: ശശി തരൂരിനെതിരെ രൂക്ഷ പരാമര്‍ശം നടത്തിയ തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. ഒരു നേതാവെന്ന നിലയിൽ പരാമർശിക്കാൻ പാടില്ലാത്ത വാക്കുകളാണ് രേവന്ത് വിളിച്ചതെന്ന് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നു. ശശി തരൂരിനെ കഴുതയെന്നായിരുന്നു രേവന്ത് വിളിച്ചത്. എന്നാല്‍ ജി23 നേതാക്കള്‍ അടക്കം രേവന്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സീനിയര്‍ നേതാക്കളായ മനീഷ് തിവാരിയും രാജീവ് അറോറയും രേവന്തിനെ പരസ്യമായി തന്നെ രംഗത്ത് എത്തിയിരുന്നു. തരൂരിനെ പുറത്താക്കണമെന്ന് വരെ നേരത്തെ രേവന്ത് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
‘പ്രിയപ്പെട്ട രേവന്ത്, ശശി തരൂര്‍ നിങ്ങളുടെയും എന്റെയും പ്രിയപ്പെട്ട സഹപ്രവകര്‍ത്തകനാണ്. ഒരു പ്രസ്താവനയുടെ പേരില്‍ എന്തെങ്കിലും വിളിച്ച് പറയുന്നതിന് മുമ്പ്, ഒന്ന് തരൂരിനെ വിളിച്ച് നോക്കാമായിരുന്നു. പരസ്പര ബഹുമാനമുണ്ടെങ്കില്‍ താങ്കള്‍ ആ പ്രസ്താവന പിന്‍വലിക്കണം’- മനീഷ് തിവാരി ആവശ്യപ്പെട്ടു. ഈ പരാമര്‍ശത്തെ അപലപിക്കുന്നതായി രാജീവ് അറോറയും പറഞ്ഞു. ചില മാധ്യമങ്ങല്‍ പറഞ്ഞത് കേട്ട് രേവന്ത് അനാവശ്യമായ പരാമര്‍ശം നടത്തരുതായിരുന്നു. പരാമര്‍ശം പിന്‍വലിക്കുന്നതായി പ്രസ്താവന ഇറക്കേണ്ടത് രേവന്ത് തന്നെയാണെന്നും രാജീവ് അറോറ പറഞ്ഞു.
‘തരൂരിനും കെടിആറിനും ഇംഗ്ലീഷ് നന്നായി അറിയാം. പക്ഷേ ഇവര്‍ക്ക് നല്ല അറിവുണ്ടെന്ന് അതുകൊണ്ട് അര്‍ത്ഥമില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തരൂരിന് ഒന്നും അറിയില്ല. ശരിക്കുമൊരു കഴുതയാണ്. കോണ്‍ഗ്രസിന് ബാധ്യതയാണ് അയാള്‍. എത്രയും പെട്ടെന്ന് പുറത്താക്കണം. അങ്ങനെയൊരു പാര്‍ലമെന്റ് അംഗത്തെ നമുക്ക് വേണ്ട’- രേവന്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. അതേസമയം തനിക്കെതിരെ രേവന്ത് നടത്തിയ പരാമര്‍ശം അനാവശ്യമായിരുന്നുവെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എനിക്കെതിരെ പ്രതികരിച്ചതെന്നും തരൂര്‍ പറഞ്ഞു.
‘പാര്‍ലമെന്ററി കമ്മിറ്റിയുടെ ഭാഗമായിട്ടാണ് ഞാന്‍ ഹൈദരാബാദിലെത്തിയത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ആ കമ്മിറ്റിയില്‍ നിന്ന് കൊണ്ടാണ് പ്രശംസിച്ചത്. അതില്‍ രാഷ്ട്രീയമില്ല. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ പരാമര്‍ശം വന്നിരിക്കുന്നത്. എന്ത് സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ സര്‍ക്കാരിനെ അനുകൂലിച്ചതെന്ന് രേവന്ത് മനസ്സിലാക്കിയിട്ടില്ല’- തരൂര്‍ പറഞ്ഞു.
അതേസമയം വിവാദ പരാമര്‍ശത്തില്‍ രേവന്ത് മാപ്പുചോദിച്ചിട്ടുണ്ട്. ‘എന്റെപരാമര്‍ശങ്ങള്‍ പിന്‍വലിക്കണം. ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകനെ ഞാന്‍ ബഹുമാനിക്കുന്നു. എന്റെ പരാമര്‍ശം കാരണം അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ മാപ്പുചോദിക്കുന്നു. കോണ്‍ഗ്രസിന്റെ നയങ്ങളിലും മൂല്യങ്ങളിലുമാണ് ഞങ്ങള്‍ക്ക് വിശ്വാസമുള്ളത്. തെലങ്കാനയില്‍ അടുത്ത സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനായി എന്നെ പോലെ അദ്ദേഹവും ജനപിന്തുണ നേടാന്‍ ആഗ്രഹിക്കുന്നുണ്ട്’- രേവന്ത് വ്യക്തമാക്കി.
Post Your Comments