ലക്നൗ : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞടുപ്പ് അടുത്തിരിക്കെ കൂടെ മത്സരിക്കാൻ മറ്റ് പാർട്ടികൾ തയ്യാറാകാത്തത് കോൺഗ്രസിനെ കൂടുതൽ പരുങ്ങലിലാക്കിയിരിക്കുകയാണ്. 403 സീറ്റുകളുളള നിയമസഭയിൽ മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്താനാവാത്ത സ്ഥിതിയാണ് പാർട്ടിക്ക്
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ടും വെറും ഏഴ് സീറ്റുകൾ മാത്രമാണ് നേടിയത്. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതാണ് തന്റെ പാർട്ടിക്ക് ഭരണം നഷ്ടമാകാൻ കാരണമെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
മായാവതിക്കും കോൺഗ്രസുമായി കൂട്ടുകൂടാൻ താൽപര്യമില്ല. ബിഎസ്പി ഒരു പാർട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നും മായാവതി പറഞ്ഞു. യുപിയിലെ ചെറുപാർട്ടികളും കോൺഗ്രസുമായി കൂട്ടുകൂടുന്നത് നഷ്ടക്കച്ചവടം ആയിരിക്കുമെന്നാണ് പറയുന്നത്.
Read Also : ഒരാഴ്ചത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന് താത്ക്കാലിക വൈദ്യുത വിളക്ക് സ്ഥാപിച്ചു: ചെലവ് 40,000 രൂപ
മറ്റു പാർട്ടികൾ കൈയൊഴിഞ്ഞ സ്ഥിതിക്ക് ഒറ്റയ്ക്ക് മത്സരിക്കാൻ നിർബന്ധിതരായിരിക്കുകയാണ് കോൺഗ്രസ്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രിയങ്ക വാദ്രയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാട്ടിയായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. പ്രിയങ്കയുടെ നേതൃത്വത്തിൽ പാർട്ടി ഒറ്റയ്ക്കായിരിക്കും മത്സരിക്കുക. സഖ്യത്തെ പറ്റി ഇപ്പോൾ ആലോചിക്കുന്നില്ല. ആർക്കെങ്കിലും കോൺഗ്രസിൽ ചേരണമെങ്കിൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments